ആ​രാ​ധ​ക​രെ ഞെട്ടിച്ച വ്യാ​ജ​വാ​ർ​ത്ത​ക​ൾ ഇ​ങ്ങ​നെ​യും!


ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ ന​ടി​യാ​യി​കു​ന്നു ഐ​ശ്വ​ര്യ റാ​യ്. ഇ​പ്പോ​ൾ സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​ര​സു​ന്ദ​രി. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര ന​ടി​യാ​യി വ​ള​രു​ന്ന​തി​ന് മു​ന്പ ത​ന്നെ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി ലോ​ക​മെ​മ്പാ​ടും  ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചി​രു​ന്നു.

താ​ര​ത്തെ കു​റി​ച്ചു​ള്ള ഓ​രോ വാ​ർ​ത്ത​യും പെ​ട്ട​ന്നുത​ന്നെ​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ലോ​ക​മെ​ങ്ങു​മു​ള്ള ഐ​ശ്വ​ര്യ​യു​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് പാ​ക് മാ​ധ്യ​മം ഒ​രി​ക്ക​ൽ ഒ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ടു ഐ​ശ്വ​ര്യ റാ​യ് ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നാ​യി​രു​ന്നു ആ ​വ്യാ​ജ വാ​ർ​ത്ത.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ​യാ​കെ പി​ടി​ച്ചു​ല​ച്ച​താ​യി​രു​ന്നു ആ ​വ്യാ​ജ വാ​ര്‍​ത്ത. സം​ഭ​വം ന​ട​ക്കു​ന്ന​ത് 2016 ലാ​ണ്. ഭ​ർ​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നു​മാ​യു​ള്ള ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഐ​ശ്വ​ര്യ റാ​യ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ ​വാ​ര്‍​ത്ത. പാ​ക് മാ​ധ്യ​മ​മാ​യി​രു​ന്നു ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞ ആ ​വ്യാ​ജ വാ​ര്‍​ത്ത​യു​ടെ പി​ന്നി​ല്‍.

വാ​ർ​ത്ത​യ്‌​ക്കൊ​പ്പം ഐ​ശ്വ​ര്യ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടേ​തെ​ന്ന ത​ര​ത്തി​ല്‍ ഒ​രു വ്യാ​ജ പ്ര​തി​ക​ര​ണ​വും ഇ​വ​ർ ന​ൽ​കി​യി​രു​ന്നു.എ​ന്നെ മ​രി​ക്കാ​ന്‍ വി​ടൂ, ഇ​തു​പോ​ലെ പ​രി​താ​പ​ക​ര​മാ​യൊ​രു ജീ​വി​തം ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് മ​രി​ക്കു​ന്ന​ത് ആ​ണെ​ന്ന് ഐ​ശ്വ​ര്യ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​താ​യാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഐ​ശ്വ​ര്യ​യും ഭ​ർ​ത്താ​വും ഒ​രു​മി​ച്ചാ​യി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് ഇ​ന്നും വ്യ​ക്ത​മ​ല്ല. ഐ​ശ്വ​ര്യ​യു​ടെ പി​റ​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ ഈ ​വ്യാ​ജ വാ​ർ​ത്ത വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. -പി​ജി

Related posts

Leave a Comment