ബ​സ് ചാ​ർ​ജ് കൂ​ട്ടി​യേ​ക്കും! മി​നി​മം ബ​സ് ചാ​ർ​ജ് 10 രൂ​പ​യാ​ക്കാ​ൻ സാ​ധ്യ​ത​യേ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചേ​ക്കും. നി​ല​വി​ൽ മി​നി​മം ബ​സ് ചാ​ർ​ജ് എ​ട്ടു രൂ​പ​യാ​ണ്.

ഇ​ത് 10 രൂ​പ​യാ​ക്കാ​ൻ സാ​ധ്യ​ത​യേ​റി. ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ചാ​ർ​ജ് വ​ർ​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

ഈ ​മാ​സം പതിനെട്ടിന​കം ചാ​ർ​ജ് വ​ർ​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്കും വ​ർ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം തീ​രു​മാ​ന​മു​ണ്ടാ​കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കൂ​ടാ​തെ കി​ലോ​മീ​റ്റ​ർ നി​ര​ക്ക് നി​ല​വി​ലെ 90 പൈ​സ എ​ന്ന​തി​ൽനി​ന്ന് ഒ​രു രൂ​പയായി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment