അ​യ്യമ്പി​ള്ളി​യി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തത് വ്യാജ മദ്യം; മ​ദ്യം എ​ത്തു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നെ​ന്ന് സൂ​ച​ന

ചെ​റാ​യി: അ​യ്യ​ന്പി​ള്ളി കി​ഴ​ക്ക് ത​റ​വ​ട്ട​ത്ത് ചെ​മ്മീ​ൻ കെ​ട്ട് ന​ട​ത്തി​പ്പി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന് വ​ന്നി​രു​ന്ന ല​ഹ​രി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വ​ൻ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത 53 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം വ്യാ​ജ​നെ​ന്ന എ​ക്സൈ​സ് ക​ണ്ടെ​ത്തി.

മ​ക്ഡോ​ൾ ബ്രാ​ൻഡിലു​ള​ള വ്യാ​ജ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച 500 മി​ല്ലി​യു​ടെ 106 കു​പ്പി​ക​ളി​ലാ​ക്കി​യാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വി​നും ഹാ​ൻ​സി​നും ഒ​പ്പ​മാ​ണ് ഇ​ത് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്റ്റി​ക്ക​റി​ൽ ഡി​സ്റ്റി​ല​റി​യു​ടെ പേ​രൊ​ന്നും ഇ​ല്ല​ത്രേ. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​ത് എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

എ​ക്സൈ​സ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഞ്ചാ​വും വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണ​ത്രേ എ​ത്തു​ന്ന​ത്. ഇ​വി​ടെ വ​ൻ തോ​തി​ൽ സം​ഭ​രി​ക്കു​ന്ന ക​ഞ്ചാ​വും ഹാ​ൻ​സും പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​യാ​ണ് വി​ല്പന ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ചെ​റു കി​ട വി​ൽ​പ്പ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും വാ​ങ്ങി​ക്കൊ​ണ്ട് പോ​യി ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്.

മ​ദ്യം 500 മി​ല്ലി​യു​ടെ കു​പ്പി​ക്ക് 500 രൂ​പ​ക്കാ​ണ് ല​ഹ​രി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ വി​ൽ​ക്കു​ന്ന​ത്. ഒ​ന്നാം പ്ര​തി​യാ​യ ചെ​റാ​യി മേ​ക്ക​ര​ത്ത​റ രാ​ധാ​കൃ​ഷ്ണ​നാ​ണ്-39 ല​ഹ​രി വില്പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ അ​റ​സ്റ്റി​ലാ​യ​തോ​ടെ ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന മാ​ല്യ​ങ്ക​ര സ്വ​ദേ​ശി ഒ​ളി​വി​ലാ​യ​താ​യാ​ണ് സൂ​ച​ന.

വീ​ട്ടു​ട​മ​യാ​യ അ​യ്യ​ന്പി​ള്ളി മ​ന​പ്പി​ള്ളി കൊ​ച്ചു​ത​റ ജ​യ(49), കു​ഴു​പ്പി​ള്ളി തു​ണ്ടി​പ്പു​റം നി​ക​ത്തു​ത​റ അ​ജി​ത(45) എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രേ അ​ബ്കാ​രി ആ​ക്ടും ന​ർ​കോ​ട്ടി​ക് ആ​ക്ടും അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts