യുഎസ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടാ​ൽ വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ക്കും; ഇ​റാ​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്‌

വാ​ഷിംഗ്​ട​ൺ ഡി​സി: യു​എ​സ് സൈ​നി​ക​ർ​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ‌ അ​വ​സാ​നി​ക്കു​മെ​ന്നും ഇ​റാ​നെ​തി​രേ ക​ന​ത്ത പ്ര​ത്യാ​ക്ര​മ​ണമുണ്ടാകുമെന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.”ഇ​റാ​ൻ അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ, അ​തോ​ടെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​ക്കും. പി​ന്നെ ഇ​റാ​ൻ ന​ര​ക​മാ​യി മാ​റും…’ ട്രം​പ് പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഇ​റാ​ൻ വ്യക്തമാക്കിയതിനു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കു​വൈ​റ്റി​ലെ യുഎ​സ് സൈ​നി​ക താ​വ​ള​ത്തി​നുനേരേ ന​ട​ത്തി​യ ആ​ക്ര​മ​ണങ്ങളെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ന്യാ​യീ​ക​രി​ച്ചിരുന്നു.ത​ങ്ങ​ൾ​ക്കെ​തി​രേ സൈ​നി​ക ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു താ​വ​ള​മൊ​രു​ക്ക​രു​തെ​ന്നു മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കു നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ ല​ക്ഷ്യം അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ഭൂ​പ്ര​ദേ​ശ​മ​ല്ലെ​ന്നും ഇറാൻമന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല പ്രാ​ദേ​ശി​ക രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ൾ​ക്കെ​തിരേ ആക്രമണം നടത്താൻ വ്യോ​മാ​തി​ർ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തെങ്കി​ലും, അ​മേ​രി​ക്ക അംഗീകരിച്ചില്ലെന്നും ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി.​ഫെ​ബ്രു​വ​രി 28-ന് ​ആ​രം​ഭി​ച്ച “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’ ന​ട​പ​ടി​യി​ൽ ഇ​തു​വ​രെ പതിമൂന്ന് യു​എ​സ് സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ ഏ​ഴു​പേ​ർ ഇ​റാ​ന്‍റെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലും ആ​റു​പേ​ർ യുദ്ധത്തിനിടയിലുണ്ടായ അപകടങ്ങളിലുമാണു മരിച്ചത്.

ഏ​പ്രി​ൽ എട്ടിന് ​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ൽ ഏ​ർ​പ്പെ​ട്ട​തി​നു​ശേ​ഷം അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്കൊ​ന്നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച കു​വൈ​റ്റി​നുനേരേ ഇ​റാ​ൻ പതിമൂന്ന് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും പതിനേഴ് ഡ്രോ​ണു​ക​ളും തൊ​ടു​ത്തു​വി​ട്ട സം​ഭ​വ​ത്തെ ട്രം​പ് ല​ഘൂ​ക​രി​ച്ചാ​ണ് സം​സാ​രി​ച്ച​ത്. “ആ ​മേ​ഖ​ല​യി​ൽ വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ൽ കു​റ​ച്ചു​കൂ​ടി മി​ത​മാ​യ രീ​തി​യി​ൽ വെ​ടി​യു​തി​ർ​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം’ എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രി​ഹാ​സം. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സൈ​നി​ക​നു ജീ​വ​ഹാനി സംഭവിച്ചാൽ ട്രം​പിന്‍റെ ​നി​ല​പാ​ട് പൂ​ർ​ണ​മാ​യും മാ​റു​മെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് വൃത്ത​ങ്ങ​ൾ ന​ൽ​കു​ന്ന മുന്നറിയിപ്പ്.

Related posts

Leave a Comment