സ്വാതന്ത്ര്യദിനത്തിന്‍റെ തലേനാൾ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ കള്ളൻ കയറി! ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി

 


ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മു​ഴു​വ​ൻ സ​മ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ക​ള​ക്ട​റു​ടെ ചേ​ന്പ​ർ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ നി​ന്നു​മാ​ണ് ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പും പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം പു​റ​ത്ത് വ​രാ​തി​രി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി​യ അ​വ​ർ ശ​നി​യാ​ഴ്ച മോ​ഷ​ണം പോ​യി​ട്ടും റ​വ​ന്യു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് മ​റ​ച്ചു​വ​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

മു​റി​ച്ച ച​ന്ദ​ന മ​ര​ത്തി​ന് 25 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​മു​ണ്ട്. മ​ര​ത്തി​ന്‍റെ ശി​ഖി​ര​ങ്ങ​ൾ സ്ഥ​ല​ത്ത് വെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷ ഒ​രു​ക്കി​യ രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന​ത് കൂ​ടു​ത​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ക​യാ​ണ്.

Related posts

Leave a Comment