ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു പൊ​ട്ടി​ച്ച​ത് ക​ണ്ട​ക്ട​ർ: കാ​മ​റ​യും ഫോ​ണും പോ​ലീ​സി​ന് തെ​ളി​വാ​യി

മു​ക്കൂ​ട്ടു​ത​റ: റോ​ഡ​രി​കി​ൽ രാ​ത്രി​യി​ൽ പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞു പൊ​ട്ടി​ച്ച​ത് മ​റ്റൊ​രു ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കു​റ്റം സ​മ്മ​തി​ച്ച ക​ണ്ട​ക്ട​ർ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് ബ​സ് ഉ​ട​മ​യു​മാ​യി പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണ​യാ​യ​തോ​ടെ കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലു​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ചാ​ത്ത​ൻ​ത​റ​യി​ലാ​ണ് കോ​ട്ട​യം -എ​രു​മേ​ലി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞു​ട​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​സു​ട​മ കാ​ഞ്ഞി​ര​പ്പ​ള്ളി ജി​സ് തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള ക​ട​യി​ലെ സി​സി കാ​മ​റ പ​രി​ശോ​ധി​ച്ചു.

കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ സം​ഭ​വ​സ​മ​യ​ത്ത് ക​ട​ന്നു​പോ​യ ആ​ക്ടി​വ സ്കൂ​ട്ട​റി​ന്‍റെ ഉ​ട​മ​യെ​യും ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഈ ​സ​മ​യ​ത്ത് ചാ​ത്ത​ൻ​ത​റ​യി​ലാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി മ​റ്റൊ​രു ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ ആ​ണെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു .

കോ​ട്ട​യ​ത്ത് നി​ന്നു വൈ​കു​ന്നേ​രം ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ല്ലെ​റി​ഞ്ഞു ചി​ല്ലു​ട​ച്ച​തി​ന് പി​ന്നി​ലെ​ന്നും ക​ണ്ടെ​ത്തി. ചി​ല്ല് പൊ​ട്ടി​യ​ത് മൂ​ലം ഒ​രു ദി​വ​സം സ​ർ​വീ​സ് മു​ട​ങ്ങി​യ​തും കോ​ട്ട​യ​ത്തെ​ത്തി ചി​ല്ല് മാ​റ്റി പു​തി​യ​ത് വെ​ക്കേ​ണ്ടി വ​ന്ന​തും ഉ​ൾ​പ്പ​ടെ ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി 35000 രൂ​പ ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യാ​യ​തോ​ടെ പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts