പ്രൗഢഗംഭീരം, സാമന്ത-നാഗ വിവാഹനിശ്ചയം! ചടങ്ങുകള്‍ നടന്നത് ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലില്‍; ചിത്രങ്ങള്‍ കാണാം

samantha-nagachaitanya-wedding.png.image.784.410സിനിമാതാരങ്ങളുടെ വിവാഹനിശ്ചയവും വിവാഹവും എക്കാലത്തും വാര്‍ത്തയാണ്. ഇപ്പോള്‍ ഏറ്റവും പുതുതായി തെന്നിന്ത്യന്‍ താരജോഡികളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

samantha-nagachaitanya-wedding-1.png.image.784.410

പ്രശസ്ത ഡിസൈനര്‍ ക്രേഷ ബജാജ് ഒരുക്കിയ സാരിയായിരുന്നു സമാന്ത അണിഞ്ഞിരുന്നത്. ഹിന്ദു ക്രിസ്ത്യന്‍ രീതിയിലാണ് ചടങ്ങ് നടന്നത്. നേരത്തെ സമാന്ത ഹിന്ദു മതം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നാഗാര്‍ജുനയുടെ കുടുംബം അത് നിഷേധിച്ചിരുന്നു. നടി സമാന്തയുടെ അമ്മ മലയാളിയാണ്.

samantha-nagachaitanya-wedding-2.png.image.784.410
യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
samantha-nagachaitanya-wedding-3.png.image.784.410
തെലുങ്ക് സൂപ്പര്‍താരമായ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗുപതിയുടെയും മകനാണ് നാഗചൈതന്യ. നാഗാര്‍ജുന പിന്നീട് ലക്ഷ്മിയുമായി വിവാഹമോചനം നേടുകയും നടി അമലയെ വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ക്ക് ഉണ്ടായ മകനാണ് അഖില്‍.

samantha-nagachaitanya-wedding-4.png.image.784.410

samantha-nagachaitanya-wedding-5.png.image.784.410

Related posts