ഇങ്ങനെയൊരു കാരണം ലോകത്ത് ആദ്യമായിരിക്കും! വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍; കാരണം കേട്ട ജഡ്ജി ഞെട്ടി

അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ചെ​യ്ത് ന​ടു​വൊ​ടിയുന്ന ഭാര്യമാർ ഭ​ർ​ത്താ​ക്കന്മാരുമാ​യി വ​ഴ​ക്കി​ടു​ക​യും അ​ത് വി​വാ​ഹമോ​ച​ന​ത്തി​ൽ വ​രെ എത്തുക​യും ചെ​യ്യു​ന്ന സംഭവങ്ങൾ വിരളമല്ല. അതേസമയം, വീ​ട്ടു​ജോ​ലി ഭാ​ര്യ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല എ​ന്നു മ​ന​സി​ലാ​ക്കി ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കു​ന്ന ഭ​ർ​ത്താ​ക്കന്മാരു​മു​ണ്ട്.

അ​ടു​ത്തി​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​ക്ക​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച നവവധു താ​ൻ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി​യ​ത് ജ​ഡ്ജി​യു​ൾ​പ്പ​ടെ​യാ​ണ്. കാ​ര​ണം, ഒ​രു ജോ​ലി​യും ചെ​യ്യാ​ൻ ഭ​ർ​ത്താ​വ് ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ പ്ര​ശ്നം. ഈ​ജി​പ്തി​ലെ കയ്റോ​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വീ​ട്ടി​ലെ ഒ​രു ജോ​ലി​യും ചെ​യ്യാ​ൻ ഭ​ർ​ത്താ​വ് ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ സ​മ​റി​ന്‍റെ പ​രാ​തി. ഭ​ർ​ത്താ​വ് സ്വ​യ​മാ​ണ് വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​നും ചെ​യ്യു​ന്ന​ത്. വീ​ടു വൃ​ത്തി​യാ​ക്കു​ക, ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക, തു​ണി അ​ല​ക്കു​ക എ​ന്നി​വ​യെ​ല്ലാം അ​തി​ൽ പെ​ടും. ന​ഗ​ര​ത്തി​ൽ സ്വ​ന്ത​മാ​യി ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ള്ള അ​ദ്ദേ​ഹം വീ​ട്ടി​ലെ ജോ​ലി​ക്കു ശേ​ഷം അ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്. പി​റ്റേ ദി​വ​സം തി​ര​ക്കു​ണ്ടെ​ങ്കി​ൽ ത​ലേദി​വ​സം ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കും. അ​ടു​ക്ക​ള​യി​ൽ ക​യ​റാ​ൻ പോ​ലും അ​ദ്ദേ​ഹം സ​മ്മ​തി​ക്കി​ല്ലെ​ന്നും ഇ​വ​ർ പരാതിപ്പെടുന്നു.

ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹം കാ​ര​ണം താ​ൻ വെ​റു​തെ​യി​രു​ന്ന് ബോ​റ​ടി​ക്കു​ക​യാ​ണെ​ന്നും. വീ​ട്ടു ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നെ നോ​ക്കി​യി​രി​ക്ക​ലാ​ണ് ത​ന്‍റെ ജോ​ലി​യെ​ന്നും ഇ​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്താ​യാ​ലും വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന പ​ല​ഭ​ർ​ത്താ​ക്കന്മാ​രും ഇ​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​ണ്.

Related posts