ന​വ​ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് പെ​ട്രോ​ളും ഡീ​സ​ലും! കൊ​ടു​ത്ത​വ​രും കി​ട്ടി​യ​വ​രും ഹാ​പ്പി; സംഭവം തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടയില്‍

വി​വാ​ഹ ച​ട​ങ്ങി​നെ​ത്തി​യ​വ​ർ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് പെ​ട്രോ​ളും ഡീ​സ​ലും.

ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പേ​ട്ടി​ലെ ചെ​യ്യൂ​രി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​നം ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

ഗി​രീ​ഷ് കു​മാ​ർ-​കീ​ർ​ത്ത​ന എ​ന്നി​വ​രു​ടെ വി​വാ​ഹ​ത്തി​ന് എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഓ​രോ ലി​റ്റ​ർ പെ​ട്രോ​ളും ഡീ​സ​ലും ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ സ​മ്മാ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ത​മി​ഴ്നാ​ട്ടി​ൽ സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​രു​ന്നു.

ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ, ഒ​രു ക്യാ​ൻ പെ​ട്രോ​ൾ, ഉ​ള്ളി കൊ​ണ്ടു​ള്ള മാ​ല എ​ന്നി​വ​യാ​ണ് അ​ന്ന് ല​ഭി​ച്ച​ത്.

ഒ​ഡീ​ഷ​യി​ലെ ദ​മ്പ​തി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ വി​വാ​ഹ സ​മ്മാ​ന​മാ​യി പെ​ട്രോ​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല പ്ര​തി​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. 17 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് കൂ​ട്ടി​യ​ത് 10 രൂ​പ 88 പൈ​സ​യാ​ണ്. ഡീ​സ​ലി​ന് കൂ​ട്ടി​യ​ത് 10 രൂ​പ 51 പൈ​സ​യു​മാ​ണ്.

Related posts

Leave a Comment