വ​ലി​പ്പം കൂ​ടി​യ ക​ണ്ണു​ക​ളും ക​ട്ടി​യു​ള്ള ക​ൺ​പോ​ള​ക​ളും! തി​രു​ത മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് പ​ര​തി സോ​ഷ്യ​ൽ മീ​ഡി​യ; കാരണം ഇതാണ്….

തി​രു​ത മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് ഗൂ​ഗി​ളി​ൽ പ​ര​തി സോ​ഷ്യ​ൽ മീ​ഡി​യ. തി​രു​ത മീ​ൻ ക​റി എ​ങ്ങ​നെ​യാ​ണ് വ​യ്ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ നി​ന്നു​ള​ള ത​ന്നെ തി​രു​ത തോ​മ എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്ന കെ. ​വി തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് തി​രു​ത മീ​നി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തി​രു​ത മീ​നി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി‌​യ‌‌‌​യി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യി ക​ണ്ടു​വ​രു​ന്ന തി​രു​ത ഓ​രു​ജ​ല​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ ഏ​റെ അ​നു​യോ​ജ്യ​മാ​യ മ​ത്സ്യ​മാ​ണ് .

മാം​സ​ത്തി​ന്‍റെ രു​ചി, ഉ​യ​ര്‍​ന്ന ക​മ്പോ​ള​വി​ല എ​ന്നി​വ​യാ​ണ് വ​ള​ര്‍​ത്തു​മീ​നെ​ന്ന നി​ല​യി​ല്‍ തി​രു​ത​യു​ടെ പ്ര​ശ​സ്തി​ക്കു കാ​ര​ണം. വ​ലി​പ്പം കൂ​ടി​യ ക​ണ്ണു​ക​ളും ക​ട്ടി​യു​ള്ള ക​ൺ​പോ​ള​ക​ളും തി​രു​ത​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ, വി​യ​റ്റ്നാം, ചൈ​ന, ജ​പ്പാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ആ​സ്ത്രേ​ലി​യ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും തി​രു​ത​മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന തി​രു​ത​ക്കു​ഞ്ഞു​ങ്ങ​ളെ ശു​ദ്ധ​ജ​ല​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​ൾ​നാ​ട​ൻ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യാ​ണ് കൂ​ടു​ത​ലാ​യും മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ത​ടാ​ക​ങ്ങ​ളി​ലും നെ​ൽ​വ​യ​ലു​ക​ളി​ലും തി​രു​ത മ​ത്സ്യം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment