രാജ്യത്തിന്‍റെ അതിർവരന്പുകൾ മാഞ്ഞു ; സാ​യൂ​ജി​നും ബെ​വേ​ർ​ലി​ക്കും പ്ര​ണ​യ​സാ​ഫ​ല്യം

പേ​രാ​മ്പ്ര: ഫി​ലി​പ്പീ​ൻ​സ് ബ​ഡാം​ഗ്സി​ലെ ബെ​വേ​ർ​ലി ലം​ബോ​യ് ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ത​റ​പ്പ​ക്കു​ന്നേ​ൽ സാ​യൂ​ജ് ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യാ​യി. ഇ​വ​രു​ടെ വി​വാ​ഹം മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ ആ​ശീ​ർ​വ​ദി​ച്ചു.

അ​ഞ്ചു വ​ർ​ഷം മു​മ്പ് ദു​ബാ​യി​ൽ ക​ണ്ടു മു​ട്ടി പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യു​മാ​ണു വി​വാ​ഹി​ത​രാ​യ​ത്. സാ​യൂ​ജ് അ​മേ​രി​ക്ക​ൻ ഷി​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

വി​വാ​ഹി​ത​രാ​കാ​ൻ ഇ​രു​വ​രും തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ ഈ ​മാ​സം 19 നു ​ബെ​വേ​ർ​ലി കേ​ര​ള​ത്തി​ലെ​ത്തി സാ​യൂ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വ​യ​നാ​ട്ടി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വ​ധു സാ​യൂ​ജി​ന്‍റെ സ​ഹോ​ദ​രി​യോ​ട​പ്പം മു​തു​കാ​ട് ദേ​വാ​ല​യ​ത്തി​ലേ​ക്കെ​ത്തി വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു.

Related posts