നാലാം ഏകദിനം: വെസ്റ്റിൻഡീസിന് അപ്രതീക്ഷിത ജയം

westindies-winആ​ന്‍റ്വി​ഗ: വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. 11 റണ്ണിനാണ് കരീബിയൻ പട പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ വിൻഡീസിനെ 189ൽ ഒതുക്കിയ ഇന്ത്യ, അനായാസ ജയപ്രതീക്ഷയോടെയാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്. എന്നാൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. സ്കോർബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാന്‍റെ വിക്കറ്റ് ഇന്ത്യയ്ക്കു നഷ്ടമായി. അഞ്ച് റൺസായിരുന്നു ഇടംകൈയന്‍റെ സംഭാവന. നായകൻ കോഹ്‌ലി (മൂന്ന്), ദിനേഷ് കാർത്തിക് (രണ്ട്) യാദവ് (10) എന്നിങ്ങനെ വന്നവരെല്ലാം വേഗത്തിൽ കൂടാരത്തിൽ തിരിച്ചെത്തി.

പിടിച്ചു നിൽക്കാൻ അല്പമെങ്കിലും ശ്രമിച്ചത്. രഹാനെയും (60) ധോനിയും (54) മാത്രമായിരുന്നു. എന്നാൽ ധോനി പുറത്തായതോടെ ഇന്ത്യയുടെ അവശേഷിച്ച ഏക പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിൽ വിജയത്തിലേക്ക് മെല്ലെ നീങ്ങിയ നീലപ്പടയാണ് 62 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് വിൻഡീസിന് വിജയം സമ്മാനിച്ചത്.

9.4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞി ജസൻ ഹോൾഡറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഹോൾഡർ തന്നെയാണ് മാൻ ഓഫ് ദ മാച്ചും. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവശേഷിക്കുന്ന മത്സരം വ്യഴാഴ്ച കിംഗ്സ്റ്റണിൽ നടക്കും.

നേരത്തെ, ടോ​സ് ജ​യി​ച്ച് ക്രീ​സി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഒൻപത് വി​ക്ക​റ്റ് ന​ഷ്ട​ട​ത്തി​ലാണ് 189 റ​ണ്‍സ് എ​ടു​ത്തത്. ആ​തി​ഥേ​യ​ർ​ക്കാ​യി മു​ൻ​നി​ര ബാ​റ്റ്സ്മാ​ന്മാ​രാ​യ എ​വി​ൻ ലെ​വി​സ് (35), കെ​യ്ൽ ഹോ​പ് (35), ഷാ​യി ഹോ​പ് (25), റോ​സ്റ്റ​ണ്‍ ചെ​യ്സ് (24) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ലെ​വി​സും കെ​യ്ൽ ഹോ​പും ഒ​ന്നാം വി​ക്ക​റ്റി​ൽ 17.2 ഓ​വ​റി​ൽ 57 റ​ണ്‍സ് നേ​ടി. മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഉ​മേ​ഷ് യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ കു​ൽ​ദീ​പ് യാ​ദ​വു​മാ​ണ് വി​ൻ​ഡീ​സ് ഇ​ന്നിം​ഗ്സ് 189ൽ ​ഒ​തു​ക്കി​യ​ത്. പ​ത്ത് ഓ​വ​ർ വീ​തം എ​റി​ഞ്ഞ ഉ​മേ​ഷ് യാ​ദ​വ് 36 റ​ണ്‍സും പാ​ണ്ഡ്യ 40 റ​ണ്‍സും വ​ഴ​ങ്ങി​യാ​ണ് മൂ​ന്ന് വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച​ത്.അവസാനത്തെ 83 പന്തിൽ ഒരു ബൗണ്ടറിപോലും നേടാൻ വിൻഡീസിനായില്ല.

മുൻ മ​ത്സ​ര​ത്തി​ൽ​ നി​ന്ന് മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​യിരുന്നു ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ദി​നേ​ഷ് കാ​ർ​ത്തി​ക്, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​ർ ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം​പി​ടി​ച്ചു. യു​വ​രാ​ജ് സിം​ഗ്, ആ​ർ. അ​ശ്വി​ൻ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യാ​ണ് മൂ​വ​രും എ​ത്തി​യ​ത്. ആ​തി​ഥേ​യ​ർ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ടീ​മി​നെ ഇ​റ​ക്കിയ​ത്. മി​ഗ്വെ​ൽ ക​മ്മി​ൻ​സി​നു വി​ശ്ര​മം അ​നു​വ​ദി​ച്ച് പ​ക​രം അ​ൽ​സാ​രി ജോ​സ​ഫി​നെ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Related posts