രഹസ്യസ്വഭാവം നഷ്ടപ്പെടും! ഇന്ത്യയുടെ ആവശ്യം വാട്‌സ്ആപ് തള്ളി

ന്യൂ​ഡ​ൽ​ഹി: ആ​രി​ൽ​നി​ന്നാ​ണ് സ​ന്ദേ​ശം തു​ട​ക്ക​മി​ട്ട​തെ​ന്നു കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യാ​ൽ വാ​ട്സ്ആ​പി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്‌​ട​പ്പെ​ടു​മെ​ന്നു ഫേ​സ്ബു​ക്ക് ക​ന്പ​നി.

വ്യാ​ജ​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം അ​റി​യാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ആ​വ​ശ്യം നി​രാ​ക​രി​ക്കു​ന്ന​താ​ണ് വാ​ട്സ്ആ​പ്പി​ന്‍റെ ഉ​ട​മ​ക​ളാ​യ ഫേ​സ്ബു​ക്കി​ന്‍റെ നി​ല​പാ​ട്.

ക​ന്പ​നി ഇ​ന്ത്യ​യി​ൽ ശാ​ഖ തു​ട​ങ്ങു​ക​യും ഉ​റ​വി​ടം അ​റി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വേ​ണ​മെ​ന്നു കേ​ന്ദ്ര ഐ​ടി-​നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് വാ​ട്സ്ആ​പ് സി​ഇ​ഒ ക്രി​സ് ഡാ​നി​യേ​ൽ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts