എല്ലാം നിരീക്ഷിച്ച് സൈബർ വിഭാഗം; പ്രളയ സഹായത്തിനെതിരേ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ പ്രചാരണം നടത്തുന്നവരെ  പൊക്കാൻ പോലീസ്

കോ​ട്ട​യം: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ല​ഭി​ച്ച പ​ണം സ​ർ​ക്കാ​ർ ധൂ​ർ​ത്ത​ടി​ച്ചെ​ന്നും ഇ​ക്കു​റി സ​ഹാ​യ​മൊ​ന്നും ന​ല്കേ​ണ്ടെ​ന്നും കാ​ണി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ പ്ര​ച​ാര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സൈ​ബ​ർ ഡോം ​പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ൾ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി വ​രി​ക​യാ​ണ്. വാ​ട്സ്ആ​പ്പ്, ഫെ​യ്സ് ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ ആ​രെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചാ​ൽ അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം. മ​റ്റാ​ർ​ക്കെ​ങ്കി​ലും ഷെ​യ​ർ ചെ​യ്താ​ലും ന​ട​പ​ടി​യു​ണ്ടാ​വും.

വാട്സ് ആപ്പിലൂടെ കള്ള പ്രചാരണം; രണ്ടുപേർക്കെതിരേ കേസെടുത്തു
കോ​ട്ട​യം: പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം ത​ട്ടി​യെ​ടു​ക്കാ​ൻ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് വാ​ട്സ് ആ​പ്പി​ൽ പ്ര​ച​ാര​ണം ന​ട​ത്തി​യ ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ഷ് മോ​ഹ​ൻ, പി.​കെ.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ചീ​റ്റിം​ഗ്, ഐ​ടി ആ​ക്ട് എ​ന്നി​ങ്ങ​നെ ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS