ഉപയോക്താക്കള്‍ സൂക്ഷിക്കുക! നിങ്ങളുടെ വാട്‌സ് ആപ്പ് ഒറിജിനലോ വ്യാജനോ ? ഗൂളില്‍ പ്ലേസ്‌റ്റോറില്‍ നിന്നും വ്യാജ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് പത്തു ലക്ഷം തവണ

ന്യൂ​യോ​ർ​ക്ക്: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ്പി​നും വ്യാ​ജ പ​തി​പ്പ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലൂ​ടെ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ത​വ​ണ വ്യാ​ജ വാ​ട്സ്ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​പ്ഡേ​റ്റ് വാ​ട്സ്ആ​പ്പ് മെ​സ​ഞ്ച​ർ എ​ന്നാ​ണ് വ്യാ​ജ​ന്‍റെ പേ​ര്. വ്യാ​ജ ആ​പ്പ് നി​ർ​മി​ച്ച​തി​ന് പി​ന്നി​ൽ മ​റ്റെ​തെ​ങ്കി​ലും ചാ​റ്റ് സ​ർ​വീ​സ് ക​മ്പ​നി ആ‍​യി​രി​ക്കാ​മെ​ന്ന് വാ​ട്സ്ആ​പ് പ​റ​ഞ്ഞു. വ്യാ​ജ ആ​പ്പി​നെ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഗൂ​ഗി​ൾ നീ​ക്കി.

യ​ഥാ​ർ​ത്ഥ വാ​ട്സ്ആ​പ്പി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് വ്യാ​ജ​നും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ യൂ​സ​റി​ന് ഇ​വ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സ്പെ​യ്സ് എ​ന്നു തോ​ന്നി​ക്കും വി​ധ​മു​ള്ള പ്ര​ത്യേ​ക കാ​ര​ക്ടേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​നി​ൽ സ്പെ​യ്സ് നി​ക​ത്തു​ന്നു. സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​ള്ള പ​ര​സ്യ​ങ്ങ​ളും വ്യാ​ജ പ​തി​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ടെ​ന്ന് ഓ​ൺ​ലൈ​ൻ ഫോ​റ​മാ​യ റെ​ഡി​റ്റി​ൽ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യുന്നു.

വാ​ട്സ്ആ​പ്പി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ഒ​ട്ടോ​മാ​റ്റി​ക് അ​പ്ഡേ​റ്റ്സി​നെ വ്യാ​ജ​ന്‍ ഭീ​ഷ​ണി​യാ​യി​ട്ടി​ല്ല. ക​യ്യി​ലു​ള്ള ഡി​വൈ​സി​ൽ ഔ​ദ്യോ​ഗി​ക പ​തി​പ്പാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ‌‌

പി​ഇ​ജി​ഐ 3 റേ​റ്റിം​ഗു​ള്ള ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പി​ന് നി​ല​വി​ൽ ഒ​രു ബി​ല്യ​ൺ ഡൗ​ൺ​ലോ​ഡ്സാ​ണ് ഉ​ള്ള​ത്.

Related posts