പറയൂ… ഉദ്യോഗസ്ഥരെ, ജനപ്രതിനിധികളെ ഈ “നിറം’ മാറ്റാൻ ആർക്കു കഴിയും; ഓലഷെഡിൽ കഴിയുന്നവർക്ക് വെള്ളക്കാർഡ് ; ചുവപ്പു നാടയിൽ കഞ്ഞികുടി മുട്ടിയ രണ്ടു കുടുംബങ്ങളുടെ ദുരിതകഥ

കെ.​ടി. വി​ൻ​സ​ന്‍റ്
ചാ​വ​ക്കാ​ട്: ചു​വ​പ്പ് നാ​ട​ക്കാ​ർ ന​ൽ​കി​യ വെ​ള്ള​കാ​ർ​ഡു​മാ​യി ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ഓ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷം ഒ​ന്നാ​യി. മേ​ലാ​ള​ൻ​മാ​ർ ക​നി​യാ​ത്ത കാ​ര​ണം ഓ​ല​ക്കു​ടി​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ഒ​ന്നും ല​ഭി​ക്കി​ല്ല. കാ​ര​ണം കാ​ർ​ഡ് വെ​ള്ള​യാ​ണ്.

സ​ർ​ക്കാ​ർ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലാ​ണ് റേ​ഷ​ൻ​കാ​ർ​ഡ്. സ​ർ​ക്കാ​രി​ൽ​നി​ന്നു കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കേ​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ കാ​ർ​ഡി​ന്‍റെ നി​റം ഇ​വ​ർ​ക്കു തി​രി​ച്ച​ടി​യാ​യി.

എ​ട​ക്ക​ഴി​യൂ​ർ കാ​ജാ ക​ന്പ​നി​ക്കു സ​മീ​പം ച​ക്ക​ന്‍റ​ക​ത്ത് ഷീ​ബ​ക്കും മ​ത്രം​കോ​ട്ട് ആ​തി​ര​യ്ക്കു​മാ​ണ് ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത്.

കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യം സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ചെ​യ്തു​കൊ​ടു​ക്കാ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​ലേ​ക്കു അ​യ​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ്.

ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​പാ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ന് ഇ​ട​പെ​ടാ​ൻ നേ​ര​മി​ല്ല. ആ​രാ​ണ് ഈ ​വെ​ള്ള​കാ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ൾ? ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ശ്രീ​നി​വാ​സ​ൻ വൃ​ക്ക​രോ​ഗ​ത്തി​നും പ്ര​മേ​ഹ​ത്തി​നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

കു​ട്ടി​ക​ൾ ര​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ. താ​മ​സി​ക്കു​ന്ന വീ​ട് ഓ​ല​യും പ​ന​യും ചേ​ർ​ത്ത് നി​ർ​മി​ച്ച ഷെ​ഡ്. യ​ഥാ​സ​മ​യം കെ​ട്ടി​മേ​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഓ​ല​യ്ക്കു മു​ക​ളി​ൽ ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി​യി​രി​ക്കു​ന്നു.

അ​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​ത്രം​കോ​ട്ട് ആ​തി​ര​ക്കും കു​ടും​ബ​ത്തി​നും സ്ഥി​തി മ​റി​ച്ച​ല്ല. ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ്. കോ​വി​ഡ് കാ​ര​ണം പ​ണി​യി​ല്ല.

മ​ക്ക​ൾ ജോ​ലി​ക്കു പോ​കാ​നു​ള്ള പ്രാ​യ​മി​ല്ല. ജീ​വി​തം തൊ​ഴി​ലു​റ​പ്പി​ൽ​നി​ന്നു​ള്ള വേ​ത​നം. ഓ​ല​യി​ൽ തീ​ർ​ത്ത ഷെ​ഡി​ലാ​ണ് താ​മ​സം. കെ​ട്ടി​മേ​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഷീ​റ്റ് വി​രി​ച്ച് ക​ഴി​യു​ന്നു.

റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നു ക​ഴി​ഞ്ഞ​വ​ർ​ഷം അ​പേ​ക്ഷ ന​ൽ​കി. താ​ലൂ​ക്ക് സ​പ്ലൈ അ​ധി​കൃ​ത​ർ വി​ളി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തി. അ​തോ​ടെ തീ​ർ​ന്നു ന​ട​പ​ടി​ക​ൾ. പി​ന്നീ​ട് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഉ​ണ്ണി​കൃ​ഷ്ണ​നും ശ്രീ​നി​വാ​സ​നും പ​റ​യു​ന്നു.

പ​ക​ൽ​പോ​ലെ തെ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഈ ​ഓ​ല​ക്കു​ടി​ലു​കാ​രു​ടെ കു​രു​ക്ക​ഴി​ക്കാ​ൻ ആ​ർ​ക്കും നേ​ര​മി​ല്ല. ലോ​കം​ത​ന്നെ കൊ​റോ​ണ​യു​ടെ കു​രു​ക്കി​ലാ​ണ്. അ​തി​നി​ട​യി​ൽ ഇ​തൊക്കെ എ​ന്തു കു​രു​ക്ക്.. എന്നാണു ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മ​നോ​ഭാ​വം.

Related posts

Leave a Comment