ഒരോവറില്‍ 11 ബോള്‍ എറിഞ്ഞു

WIDE-Lമെല്‍ബണ്‍: ഒരോവറില്‍ 11 ബോള്‍ എറിഞ്ഞു ഓസ്‌ട്രേലിയന്‍ ബോളര്‍ ക്രിസ് ട്രെമെയിന്‍. ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിലാണ് മെല്‍ബണ്‍ റെനിഗേഡെസ് പേസര്‍ നാലു വൈഡും ഒരു നോ ബോളും അടക്കം 11 ബോളുകള്‍ എറിഞ്ഞുകൂട്ടിയത്. എങ്കിലും ഓവറില്‍ എട്ടു മാത്രമാണ് ട്രെമെയിന്‍ വഴങ്ങിയത്. ഇതിനിടെ ഒരു വിക്കറ്റും ട്രെമെയിന്‍ സ്വന്തമാക്കി. ജെയിംസ് ഫോക്‌നറുടെ വിക്കറ്റ് ലോംഗ് ഓഫില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മഴ തടസപ്പെടുത്തിയ മത്സരം ഡെക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തില്‍ റെനിഗേഡെസ് ജയിച്ചു.

Related posts