ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തി ! കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

സൈനികനെ സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ശീതള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 38കാരനായ സഞ്ജയ് ബോസലെയാണ് സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ നവംബര്‍ ഏഴിനാണ് സഞ്ജയ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും ഭാര്യയുടെ അവിഹിത ബന്ധം ഇയാള്‍ കണ്ടെത്തി. ഇതിനെ പറ്റി ഭാര്യയുടെ അടുത്ത് ചോദിക്കുകയും ചെയ്തു. ശേഷം താമസം മറ്റൊരിടത്തേക്ക് മാറാനും സഞ്ജയ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം…

Read More

സയനൈഡ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചതും ജോളി തന്നെ; ലക്ഷ്യം മറ്റൊന്നായിരുന്നു…

കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് 47 ഗുളികകള്‍ ആയിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.

Read More