ത​ക്കം പാ​ർ​ത്തി​രി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ; കേ​ടാ​യ പാ​ലും കി​ട്ടി, കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 77000 രൂ​പ​യും പോ​യി

പു​റ​ത്തു നി​ന്ന് വാ​ങ്ങു​ന്ന പാ​ൽ കേ​ടാ​യാ​ൽ അ​ത് ക‍​ള​യു​ന്ന​ത​ല്ലാ​തെ തി​രി​കെ കൊ​ടു​ത്ത് മാ​റ്റി വാ​ങ്ങു​ന്ന​വ​ർ കു​റ​വാ​ണ്. എ​ന്നാ​ൽ ഒ​രു പാ​ക്ക​റ്റ് പാ​ൽ വാ​ങ്ങി​യ​ത് കേ​ടാ​യ​തിനാൽ മാറ്റി വാങ്ങാൻ ശ്രമിച്ചതിന് പി​ന്നാ​ലെ 77000 രൂ​പ​യാ​ണ് കൈ​യി​ൽ നി​ന്നും പോ​യ​ത്. ഇ​ത് എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന​ല്ലെ? സം​ഭ​വം ന​ട​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലാ​ണ്.

മൈ​സൂ​രു റോ​ഡി​ൽ താ​മ​സി​ക്കു​ന്ന സോ​ഫി​യ (65 ) ഒ​രു ഓ​ൺ​ലൈ​ൻ മി​ൽ​ക്ക് ഡെ​ലി​വ​റി സ​ർ​വീ​സി​ന്‍റെ സ്ഥി​രം ക​സ്റ്റ​മ​റാ​ണ്. എ​ന്നാ​ൽ ഈ ​മാ​സം 18ന് ​ഇ​തു​വ​ഴി അ​വ​ർ​ക്ക് കി​ട്ടി​യ പാ​ൽ കേ​ടാ​യി​രു​ന്നു. പി​ന്നാ​ലെ സോഫിയ പാ​ലി​ന്‍റെ പ​ണം തി​രി​കെ കി​ട്ടാ​നു​ള്ള വ​ഴി തേ​ടാ​ൻ തു​ട​ങ്ങി.

തു​ട​ർ​ന്ന് പ​രാ​തി അ​റി​യി​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ നി​ന്ന് ഒ​രു ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റും അ​വ​ർ സം​ഘ​ടി​പ്പി​ച്ചെ​ടു​ത്തു. അ​തി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ത്ത ആ​ൾ ക​സ്റ്റ​മ​ർ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വാ​ണെ​ന്നാണ് പറഞ്ഞത്.

സോ​ഫി​യ കേ​ടാ​യ പാ​ൽ തി​രി​കെ ത​രാ​മെ​ന്നും പ​ക​രം റീ​ഫ​ണ്ട് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ പാ​ൽ തി​രി​കെ ന​ൽ​ക​ണ്ടെ​ന്നും റീ​ഫ​ണ്ട് ത​രാ​മെ​ന്നും പ​റ​ഞ്ഞു. അ​തി​നാ​യി താ​ൻ പ​റ​യു​ന്ന​ത് പോ​ലെ ചെ​യ്താ​ൽ മ​തി​യെ​ന്നും ഇ​യാ​ൾ സോ​ഫി​യ​യെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി.

സോ​ഫി​യ​യോ​ട് വാ​ട്ട്സാ​പ്പി​ൽ യു​പി​ഐ ഐ​ഡി 081958 വ​രു​ന്ന ഒ​രു മെ​സ്സേ​ജ് വ​രും എ​ന്നാ​ണ് ഇ​യാ​ൾ ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ ‘ട്രാ​ൻ​സ്ഫ​ർ മ​ണി’ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാ​നും ‘ടു ​ബാ​ങ്ക് /യു​പി​ഐ ഐ​ഡി’ ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാ​നും പ​റ​ഞ്ഞു. ഇ​ത് ത​ട്ടി​പ്പാ​ണന്ന് മ​ന​സി​ലാ​വാ​തെ അ​യാ​ളെ അ​നു​സ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പേ ​എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്യാ​നും യു​പി​ഐ ന​മ്പ​ർ അ​ടി​ച്ചു​കൊ​ടു​ക്കാ​നു​മാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സോ​ഫി​യ ഇ​തെ​ല്ലാം പ​റ​ഞ്ഞ​തു പോ​ലെ ചെ​യ്തു.

സോ​ഫി​യ പി​ൻ അ​ടി​ച്ചു​കൊ​ടു​ത്ത ഉ​ട​ൻ ത​ന്നെ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 77000 രൂ​പ പോ​യി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്നും പ​റ്റി​ക്ക​പ്പെ​ട്ടെ​ന്നും ഇ​വ​ർ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

 

Related posts

Leave a Comment