ട്രെ​യി​നി​ല്‍ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ച്ച​യാ​ൾ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു


ല​ക്നൌ: ട്രെ​യി​നി​ല്‍ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി അ​നീ​ഷ് ഖാ​നെ​യാ​ണ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഇ​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​യോ​ദ്ധ്യ ജി​ല്ല​യി​ലെ ഇ​നാ​യ​ത്ത് ന​ഗ​റി​ൽ ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 30നാ​ണ് സ​ര​യു എ​ക്സ്പ്ര​സി​ൽ വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ പ്ര​തി ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​ൺ​സ്റ്റ​ബി​ളി​ന് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നി​ല്ല.

പി​ന്നീ​ട് പ്ര​ത്യേ​ക ദൗ​ത്യ സേ​ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ട്ട പ്ര​തി​ക്കും അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ട് പേ​ര്‍​ക്കു​മെ​തി​രെ നേ​ര​ത്തെ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment