ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍..! പീഡനക്കേസില്‍ ജാമ്യം ലഭിച്ച ഡോക്ടറെ പരാതിക്കാരി ചെരിപ്പിന് അടിച്ചു; യുവതിക്കെതിരേ പോലീസ് കേസ്; കൈയേറ്റം നടന്നത് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍

കാ​ഞ്ഞ​ങ്ങാ​ട്: പീ​ഡ​ന​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ ഡോ​ക്ട​റെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി കൈ​യേ​റ്റം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് നാ​ട​കീ​യ​രം​ഗം അ​ര​ങ്ങേ​റി​യ​ത്.

കാ​ഞ്ഞി​ര​പ്പൊ​യി​ൽ സ്വ​ദേ​ശി​നി​യാ​ണ് ക​ഥാ​നാ​യി​ക. ഡോ​ക്ട​റു​ടെ ഇ​രി​യ​യി​ലെ ക്ലി​നി​ക്കി​ലെ​ത്തി​യ​പ്പോ​ൾ മു​ത​ലു​ണ്ടാ​യ ബ​ന്ധ​ത്തി​ൽ യു​വ​തി​യെ ഡോ​ക്ട​ർ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഒ​രു വ​ർ​ഷ​ത്തോ​ളം പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ച് ഒ​ടു​വി​ൽ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു ഒ​ടു​വി​ൽ ഡോ​ക്ട​ർ ഉ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് യു​വ​തി രാ​ജ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഈ ​സ​മ​യം ഡോ​ക്ട​ർ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഡി​സ്പ​ൻ​സ​റി​യി​ൽ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത​പ്പോ​ഴേ​ക്കും ഡോ​ക്ട​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യി​രു​ന്നു. എ​ല്ലാ ആ​ഴ്ച​യി​ലും ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി ഒ​പ്പി​ട​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഡോ​ക്ട​ർ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി. ഇ​തു​പ്ര​കാ​രം സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ പ​രാ​ക്ര​മം.

യു​വ​തി ബ​ഹ​ളം വ​ച്ച് ചെ​രി​പ്പു കൊ​ണ്ട് അ​ടി​ക്കു​ക​യും കൈ​യി​ൽ ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ വ​നി​താ പോ​ലീ​സു​കാ​രാ​ണ് യു​വ​തി​യെ അ​ക്ര​മ​ത്തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ച്ച​ത്. ത​ന്‍റെ കേ​സി​ൽ ഡോ​ക്ട​റെ ഒ​ഴി​വാ​ക്കി​യെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് പ​രാ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

എ​ന്നാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് കാ​ഞ്ഞി​ര​പ്പൊ​യി​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts