ഉത്തമ ഭാര്യ! കാമുകനോടൊപ്പം പോകാന്‍ ഭർത്താവിനെ കൊല്ലാൻ വിവാഹ മോതിരം വിറ്റ് ക്വട്ടേഷൻ നൽകിയ യുവതി പിടിയിൽ; ക്വട്ടേഷന്‍ നല്‍കിയത് പതിനായിരം രൂപയ്ക്ക്‌

വി​ഴി​യ​ന​ഗ​രം: ഭ​ർ​ത്താ​വിനെ കൊ​ല്ലാ​ൻ കാ​മു​ക​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ യു​വ​തി അ​റ​സ്റ്റി​ൽ. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ഴി​യ​ന​ഗ​രം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഗാ​രു​ഗു​ബി​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​ര​സ്വ​തി (22) പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

ത​ന്‍റെ ഭ​ർ​ത്താ​വാ​യ യ​മ​ക ഗൗ​രി​ശ​ങ്ക​റി​നെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ഐ​ടി​ഡി​എ പാ​ർ​ക്കി​നു സ​മീ​പം മൂ​ന്നു അ​ജ്ഞാ​ത​ർ ചേ​ർ​ന്ന് കൊ​ന്ന് വി​വാ​ഹ മോ​തി​രം മോ​ഷ്്‌​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ര​സ്വ​തി ന​ൽ​കി​യ ക്വ​ട്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ മോ​തി​രും വി​റ്റാ​ണ് ക്വ​ട്ടേ​ഷ​നു​ള്ള പ​ണം സ​ര​സ്വ​തി ക​ണ്ടെ​ത്തി​യ​ത്. കാ​മു​ക​നാ​യ മ​ദു​വി​നെ​യാ​ണ് സ​ര​സ്വ​തി ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പ്പി​ച്ച​ത്.

ഇ​യാ​ൾ മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നാ​യി​ട്ടാ​ണ് വി​വാ​ഹ മോ​തി​രം വി​റ്റ​ത്.

കാ​മു​ക​നാ​യ മ​ദു​വി​നൊ​പ്പം പോ​കു​ന്ന​തി​നാ​യി​ട്ടാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts