അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മം ! ക​രി​പ്പൂ​രി​ല്‍ യു​വ​തി പി​ടി​യി​ല്‍…

അ​ടി​വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​വ​തി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സി​ന്റെ പി​ടി​യി​ല്‍.

ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി ഷ​ബ്‌​ന​യാ​ണ് പി​ടി​യി​ലാ​യ​ത്. 1.17 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 1884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ പോ​ലീ​സ് സം​ഘം കാ​ത്തി​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​വ​തി സ്വ​ര്‍​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ല​ഗേ​ജും ഹാ​ന്‍​ഡ് ബാ​ഗും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​വ​രു​ടെ കാ​റി​ന്റെ ഡോ​റി​ല്‍ നി​ന്നും സ്വ​ര്‍​ണ​മി​ശ്രി​തം ക​ണ്ടെ​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘ​ത്തി​ന്റെ കാ​രി​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് ഷ​ബ്‌​ന​യെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment