സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വി​ന്റെ തീ​ക്കൊ​ള്ളി​പ്ര​യോ​ഗം ! പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍…

സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വ് അ​ടു​പ്പി​ല്‍ നി​ന്നു തീ​ക്കൊ​ള്ളി​യെ​ടു​ത്ത് യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ച്ച​താ​യി പ​രാ​തി.

തൂ​ക്കു​പാ​ലം ശൂ​ല​പ്പാ​റ സ്വ​ദേ​ശി​നി ഹ​സീ​ന (29) യ്ക്കാ​ണ് അ​ടി​യേ​റ്റ​ത്. മു​ഖ​ത്തു പൊ​ള്ള​ലേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഹ​സീ​ന പ​റ​യു​ന്ന​തി​ങ്ങ​നെ…​ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു വി​വാ​ഹം. സ്ത്രീ​ധ​ന​മാ​യി 50,000 രൂ​പ ന​ല്‍​കാ​ന്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഈ ​പ​ണം ന​ല്‍​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ര്‍​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വ് ഒ​രു കേ​സി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ഈ ​കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​മാ​യി വ​ന്നു.

ഈ ​പ​ണം ക​ണ്ടെ​ത്താ​ന്‍ സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ധ​ര​ഹി​ത​യാ​യ ഹ​സീ​ന​യെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment