ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം പോ​ര​ടി​ച്ച് സ്ത്രീ​ക​ള്‍ ! വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച് യു​വ​തി….

ന​ടു​റോ​ഡി​ല്‍ സ്ത്രീ​ക​ള്‍ ത​മ്മി​ല്‍ പോ​ര​ടി​ച്ച​തി​ന്റെ വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി ഓ​ട്ടോ​ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി വി​ജി​ത്തി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാ​ങ്ങ​ലു​കാ​ട് സ്വ​ദേ​ശി അ​ന്‍​സി​യ​യാ​ണ് വി​ജി​ത്തി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പാ​ങ്ങ​ലു​കാ​ട് ത​യ്യ​ല്‍​ക്ക​ട ന​ട​ത്തു​ന്ന അ​ന്‍​സി​യ​യും മ​റ്റു​ര​ണ്ട് സ്ത്രീ​ക​ളും ത​മ്മി​ലാ​ണ് ന​ടു​റോ​ഡി​ല്‍ സി​നി​മ​യെ വെ​ല്ലും എ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്.

തെ​റി​വി​ളി​യും ക​ല്ലേ​റു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്ന അ​ടി​യു​ടെ വീ​ഡി​യോ വി​ജി​ത്ത് പ​ക​ര്‍​ത്തി​യെ​ന്നാ​യി​രു​ന്നു അ​ന്‍​സി​യ​യു​ടെ സം​ശ​യം.

ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നാ​യി അ​ന്‍​സി​യ ഓ​ട്ടോ​സ്റ്റാ​ന്റി​ലെ​ത്തി. വീ​ഡി​യോ താ​ന്‍ എ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ന്‍​സി​യ വി​ജി​ത്തി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം ത​യ്യ​ല്‍​ക്ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ് വി​ജി​ത്തി​നെ മ​റ്റു​ള്ള​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ അ​ന്‍​സി​യ മു​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നേ​ര​ത്തേ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ പേ​രി​ല്‍ ര​ണ്ട് യു​വ​തി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്‍​സി​യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​ണ് വി​ജി​ത്തി​നെ ആ​ക്ര​മി​ച്ച​ത്.

Related posts

Leave a Comment