ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം പോ​ര​ടി​ച്ച് സ്ത്രീ​ക​ള്‍ ! വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച് യു​വ​തി….

ന​ടു​റോ​ഡി​ല്‍ സ്ത്രീ​ക​ള്‍ ത​മ്മി​ല്‍ പോ​ര​ടി​ച്ച​തി​ന്റെ വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി ഓ​ട്ടോ​ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി വി​ജി​ത്തി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാ​ങ്ങ​ലു​കാ​ട് സ്വ​ദേ​ശി അ​ന്‍​സി​യ​യാ​ണ് വി​ജി​ത്തി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പാ​ങ്ങ​ലു​കാ​ട് ത​യ്യ​ല്‍​ക്ക​ട ന​ട​ത്തു​ന്ന അ​ന്‍​സി​യ​യും മ​റ്റു​ര​ണ്ട് സ്ത്രീ​ക​ളും ത​മ്മി​ലാ​ണ് ന​ടു​റോ​ഡി​ല്‍ സി​നി​മ​യെ വെ​ല്ലും എ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. തെ​റി​വി​ളി​യും ക​ല്ലേ​റു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്ന അ​ടി​യു​ടെ വീ​ഡി​യോ വി​ജി​ത്ത് പ​ക​ര്‍​ത്തി​യെ​ന്നാ​യി​രു​ന്നു അ​ന്‍​സി​യ​യു​ടെ സം​ശ​യം. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നാ​യി അ​ന്‍​സി​യ ഓ​ട്ടോ​സ്റ്റാ​ന്റി​ലെ​ത്തി. വീ​ഡി​യോ താ​ന്‍ എ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ന്‍​സി​യ വി​ജി​ത്തി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ത​യ്യ​ല്‍​ക്ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ് വി​ജി​ത്തി​നെ മ​റ്റു​ള്ള​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ അ​ന്‍​സി​യ മു​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നേ​ര​ത്തേ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ പേ​രി​ല്‍ ര​ണ്ട് യു​വ​തി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്‍​സി​യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​ണ് വി​ജി​ത്തി​നെ ആ​ക്ര​മി​ച്ച​ത്.

Read More

പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ! ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ പ​രാ​തി…

ന​ടി ഉ​ര്‍​ഫി ജാ​വേ​ദ് പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി. മും​ബൈ​യി​ലെ അ​ന്ധേ​രി പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.അ​ഭി​ഭാ​ഷ​ക​നാ​യ അ​ലി കാ​സി​ഫ് ഖാ​ന്‍ ദേ​ശ്മു​ഖ് ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ഉ​ര്‍​ഫി​യു​ടെ വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ള്‍​ട്രാ ഹോ​ട്ട് ലു​ക്കി​ല്‍ പൊ​തു​വേ​ദി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തു​ന്ന ഉ​ര്‍​ഫി നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ഉ​ര്‍​ഫി യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത് പ​റ​ഞ്ഞ​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. വി​മ​ര്‍​ശ​നം ശ​ക്ത​മാ​കു​മ്പോ​ഴും കൂ​ടു​ത​ല്‍ ഫാ​ഷ​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് താ​രം. അ​തി​നി​ടി​യി​ലാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്. പ​രാ​തി ല​ഭി​ച്ചെ​ന്നു വ്യ​ക്ത​മാ​ക്കി​യ പോ​ലീ​സ് പ​ക്ഷേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ഉ​ര്‍​ഫി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Read More

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…

പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്‌കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്‌കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു…

Read More

പ്രേമം നടിച്ച് വശീകരിച്ച ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തു ! പിന്നെ പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിയും; സഹികെട്ട് യുവാവിനെ നാട്ടുകാര്‍ കാണ്‍കെ നടുറോഡില്‍ പഞ്ഞിക്കിട്ട് യുവതി…

പ്രേമം നടിച്ച് വളച്ചെടുത്ത ശേഷം മയക്കുമരുന്നു കലര്‍ന്ന ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തയാളെ യുവതി നടുറോഡിലിട്ട് പൊതിരെ തല്ലി. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… ”ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇതിനിടയില്‍ പലതവണ ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥനയും നടത്തി. കഴിഞ്ഞ മെയ് 18ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം…

Read More

പട്ടാപ്പകല്‍ നടുറോഡില്‍ മദ്യക്കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവനെ ഇതുവരെ പിടിക്കാനായില്ല; ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പത്തൊമ്പതുകാരി ഭീതിയില്‍; പോലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല…

കോഴിക്കോട്: ആക്രമത്തില്‍ ജീവന്‍ നഷ്ടമാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആക്രമിയുടെ പരാക്രമം ഇനിയുണ്ടാകുമോ എന്ന ഭീതിയിലാണ് കോഴിക്കോട് ചേവായൂരുള്ള പത്തൊമ്പതുകാരി. സംഭവം നടന്ന് ഒരു മാസമായിട്ടും അക്രമിയെ പിടികൂടാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും ധൈര്യമില്ലാതെ കഴിയുകയാണ് കൗമാരക്കാരി. സമീപവാസി മുകേഷാണ് കൊലപാതകശ്രമം നടത്തിയത്. മെയ് 10 ന് നടന്ന സംഭവത്തില്‍ യുവതിയുടെ തലയ്ക്ക് കുപ്പിയടിച്ച് പൊട്ടിക്കുകയും അതു കൊണ്ട് കുത്തുകയും ചെയ്ത മുകേഷ് എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ യുവതിയെ കയ്യില്‍ ഒരു മദ്യക്കുപ്പിയുമായി ഓടിയിറങ്ങി വീടിന്റെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പൊട്ടിയ കുപ്പി കഷ്ണം കൊണ്ടു ശരീരത്തില്‍ അനേകം മുറിവുകളുണ്ടാക്കി. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കുപ്പി അടിച്ചു പൊട്ടിച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റില്ല. എന്നാല്‍ കുപ്പിയുടെ ചീളുകള്‍ കൊണ്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ഇതിനു ശേഷം…

Read More