ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…

കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്‍, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍.

ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അവിടെ വച്ച് ജ്യൂസ് നല്‍കി മലരും വിജേഷും മറ്റൊരു തമിഴ്‌നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

Related posts

Leave a Comment