ദമ്പതികളെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമണം; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ദ​മ്പ​തി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച് യുവതി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ൽ ജി​ല്ല​യി​ലെ ബ​രു​ന പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ദ​മ്പ​തി​ക​ൾ ജാ​ജ്പൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും യു​വ​തി പ​ഠ​ന​ത്തി​നാ​യി ഭു​ബ​നി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഭു​ബ​നി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ബ​രു​ന പ്ര​ദേ​ശ​ത്തെ ഒ​രു ക​നാ​ലി​നു സ​മീ​പം പ്രതി​ക​ൾ ഇവ​രെ ത​ട​ഞ്ഞു​നി​ർ​ത്തി.

തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ ഭാ​ര്യ​യെ അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യാ​യ യു​വ​തി ഭു​ബ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

“സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു, അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. അ​വ​രി​ൽ ര​ണ്ടു​പേ​രെ ഞ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.” ധെ​ങ്ക​നാ​ൽ എ​സ്പി ഗ്യാ​ൻ ര​ഞ്ജ​ൻ മൊ​ഹ​പ​ത്ര പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

 

Related posts

Leave a Comment