എന്തിന് കണ്ണൂരില്‍ എത്തി? പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ‌ പ​യ്യോ​ളി സ്വ​ദേ​ശി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​തി​ക​ൾ

സ്വ​ന്തം ലേ​ഖി​ക

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പ​യ്യോ​ളി സ്വ​ദേ​ശി​നി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ണ്ണൂ​ര്‍- പ​റ​ശി​നി​ക്ക​ട​വ് റൂ​ട്ടി​ല്‍ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മ​ട​ക്കം കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. 2018ല്‍ ​പ​ത്താം​ ക്ലാ​സു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത പ​റ​ശി​നി​ക്ക​ട​വി​ലെ അതേ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ വ​ച്ച് ത​ന്നെ​യാ​ണ് പ​യ്യോ​ളി സ്വ​ദേ​ശി​നി​യേ​യും പ്ര​തി​ക​ള്‍ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്.

പ​യ്യോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കാ​ണാ​താ​യ​താ​യി പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള യു​വ​തി​യാ​ണ് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. യു​വ​തി എ​ന്തി​നാ​ണ് ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ന് ശേ​ഷം യു​വ​തി ത​ന്നെ​യാ​ണ് ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വ​തി​യെ ലോ​ഡ്ജി​ൽ നി​ന്നും ര​ക്ഷി​ച്ചു പ​യ്യോ​ളി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

യു​വ​തി​യെ ഇ​ന്നു പ​യ്യോ​ളി പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment