അതിജീവനത്തിന്റെ സംഗീതം ! ബങ്കറില്‍ വയലിന്‍ വായിച്ച് യുക്രൈന്‍ യുവതി;വീഡിയോ വൈറലാകുന്നു…

റ​ഷ്യ​യു​ടെ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സ്വ​ഭാ​വി​ക ജീ​വി​തം ന​ഷ്ട​പ്പെ​ട്ട് ബ​ങ്ക​റു​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത.

ഇ​ത്ത​ര​മൊ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു സം​ഗീ​ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്.

ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ടെ ഒ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ ഒ​രു യു​വ​തി വ​യ​ലി​ന്‍ വാ​യി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

യു​ക്രൈ​നി​യ​ന്‍ ഗാ​ന​മാ​യ ‘Nich Yaka Misyachna’ ആ​ണ് യു​വ​തി വാ​യി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

യു​ദ്ധ​ഭീ​ക​ര​ത​യി​ല്‍​നി​ന്നു​ള്ള യു​ക്രൈ​ന്‍ ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ശ്ര​മ​മാ​യാ​ണ് പ​ല​രും ഈ ​വീ​ഡി​യോ​യെ വി​ല​യി​രു​ത്തു​ന്ന​ത്.

യു​ക്രൈ​ന്റെ ദേ​ശീ​യ​ഗാ​നം ഫ്ളൂ​ട്ടി​ല്‍ വാ​യി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ​യും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു ഈ ​വീ​ഡി​യോ​യും പു​റ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment