​വി​മോദും എ​ഡി​സ​ണും ചില്ലറക്കാരല്ല; മോഷ്ടിച്ച് ഒളിപ്പിച്ചത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ്; പ്രതികളെകുടുക്കിയത് പ്രത്യേക അന്വേഷണ സംഘം

‌തി​രു​വ​ന​ന്ത​പു​രം : സ്കൂ​ൾ ബ​സ് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്രീ​കാ​ര്യം വെ​ഞ്ചാ​വോ​ട് സ്വ​ദേ​ശി​നി പ്ര​തി​ഭാ മോ​ഹ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മേ​നം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന്‍റെ ബ​സ് മോ​ഷ്ടി​ച്ച കേ​സി​ൽ തു​മ്പ പ​ള്ളി​ത്തു​റ ഹൗ​സ് ന​മ്പ​ർ 136ൽ ​വി​മോ​ദ് (39), വ​ലി​യ​തു​റ പു​തു​വ​ൽ പു​ര​യി​ടം റോ​സ്‌ ലി​ൻ ഹൗ​സി​ൽ എ​ഡി​സ​ൺ ജോ​സ് (42) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മേ​നം​കു​ളം ഗെ​യിം​സ് വി​ല്ലേ​ജി​നു സ​മീ​പം പാ​ർ​ക്കു ചെ​യ്തി​രു​ന്ന ബ​സി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ച് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ചെ​ടു​ത്ത ബ​സ്‌ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സ​മാ​ന​മാ​യ കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ പ്ര​തി​ക​ൾ​ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ൻ അ​റി​യി​ച്ചു.

ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​പ്ര​വീ​ൺ, എ​സ്ഐ​മാ​രാ​യ മി​ഥു​ൻ, ജി​നു, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്ഖാ​ൻ, അ​രു​ൺ​എ​സ്.​നാ​യ​ർ, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment