പ​രാ​തി അ​ന്വേ​ക്ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നുനേ​രെ ആ​ക്ര​മ​ണം; പോലീസുകാരന്‍റെ കണ്ണ് അടിച്ചു തകർത്തു; സഹോദരൻമാർ അറസ്റ്റിൽ


വി​ഴി​ഞ്ഞം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി അ​ന്വേ​ക്ഷി​ക്കാ​നെ​ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യി​ൽ ഡ്രൈ​വ​റു​ടെ ക​ണ്ണി​ന് പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള എ​സ്എ​ൻ​ഡി​പി മ​ന്ദി​ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ശാ​ന്ത്(43) സ​ഹോ​ദ​ര​ൻ അ​ജി​ത് (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ട്ടി​മു​റി​ച്ച മ​ര​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്.

പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​കോ​പി​ത​രാ​യ ഒ​രു വി​ഭാ​ഗം പോ​ലീ​സ് വാ​ഹ​ന​ത്തെ ത​ട​ഞ്ഞു. പ്ര​ശ്ന​മു​ണ്ടാ​ക്കി​യ സം​ഘ​ത്തി​ലെ നി​ശാ​ന്തി​നെ​യും അ​ജി​ത്തി​നെ​യും പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി.

പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​രാ​നാ​യി വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഡ്രൈ​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. മ​റ്റ് പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മ​റ്റ് കൊ​ണ്ട് സം​ഘം ഡ്രൈ​വ​റു​ടെ മു​ഖ​ത്ത​ടി​ച്ചു.

ക​ണ്ണി​ന് പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സ​ജ​ൻ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​എ​ന്നാ​ൽ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​രെ പോ​ലീ​സ് തി​രി​ഞ്ഞ​താ​യി ആ​രോ​പ​ണ​മു​ണ്ട് പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment