22കാരനായ അനന്തിരവന്‍ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു ! സംഭവം പുറത്തറിഞ്ഞത് യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ; എന്നാല്‍ വിവരമറിഞ്ഞ നാട്ടുകൂട്ടം കുറ്റക്കാരിയാക്കിയത് യുവതിയെ; നല്‍കിയത് കടുത്ത ശിക്ഷയും…

അനന്തരവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് കടുത്ത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. ആരോപണ വിധേയായ സ്ത്രീയുടെ മുടിമുറിച്ച് കളഞ്ഞാണ് നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കിയത്. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഭര്‍ത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് യുവതിക്കെതിരേ നാട്ടുകൂട്ടം ചുമത്തിയ കുറ്റം. ആരോപണം. എന്നാല്‍ ഇതിനിടെ യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തി അനന്തിരവന്‍ രക്ഷപ്പെടുകയും ചെയ്തു.

അനന്തരവന്റെ പീഡനത്തെ തുടര്‍ന്ന് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. 22കാരനായ അനന്തരവന്‍ തന്നെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ നാട്ടുകൂട്ടം വിവരമറിഞ്ഞപ്പോള്‍ യുവാവ് യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ യുവാവിനെയടക്കം 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു.

Related posts