തീവ്രവാദത്തിലേക്കു യുവാക്കളെ ആകര്‍ഷിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായി സൂചന; അറസ്റ്റിലായ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ശ്രീ​ന​ഗ​ർ: യു​വാ​ക്ക​ളെ ഒ​പ്പം ചേ​ർ​ക്കു​ന്ന​തി​നാ​യി പാ​ക് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ജ​മ്മു കാ​ഷ്മീ​രി​ൽ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൂ​ച​ന. ര​ണ്ടാ​ഴ്ച മു​ന്പ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണു ഭീ​ക​ര​രു​ടെ തേ​ൻ​കെ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച​ത്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മേ ആ​യു​ധ​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്തു​നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നും നു​ഴ​ഞ്ഞു​ക​യ​റി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഭീ​ക​ര​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു വ​ഴി​കാ​ട്ടു​ന്ന​തി​നു​മെ​ല്ലാം ഇ​ത്ത​രം കെ​ണി​യി​ൽ അ​ക​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് ബ​ന്ദി​പോ​റ​യി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മു​പ്പ​തു​കാ​രി​യി​ൽ നി​ന്നാ​ണ് തേ​ൻ​കെ​ണി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. സ​യി​ദ് ഷാ​സി​യ എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളു​ള്ള ഇ​വ​രെ ഒ​ട്ടേ​റെ യു​വാ​ക്ക​ൾ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൗ​ഹൃ​ദം തു​ട​ർ​ന്നി​രു​ന്നു.

അ​റ​സ്റ്റി​നു​ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റു ചി​ല സ്ത്രീ​ക​ൾ​കൂ​ടി ഇ​തേ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​സി​യ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ പോ​ലീ​സ് നേ​തൃ​ത്വം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts