ലോക വനിതാദിനത്തില്‍ പുരുഷന്മാര്‍ ഗൂഗിളില്‍ തെരഞ്ഞത് എന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ തലയില്‍ കൈവയ്ക്കും; നിങ്ങള്‍ ഉദ്ദേശിച്ചതു തന്നെ പക്ഷെ…

men600ലോകമെമ്പാടും ഇന്നലെ വനിതാദിനം കൊണ്ടാടി. എന്നാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യം ഏവരെയും മൂക്കത്തു വിരല്‍ വയ്പ്പിക്കും. പുരുഷദിനം എന്നാണെന്നായിരുന്നു ഇന്ത്യയിലെ പുരുഷന്മാരുടെ സംശയം. കഴിഞ്ഞ ഒരാഴ്ചയിലെ ഗൂഗിള്‍ ഇന്ത്യയുടെ സേര്‍ച്ച് ഡേറ്റാ പരിശോധിച്ചാല്‍ കാര്യം വ്യക്തമാവും.

പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെയുള്ള സ്ത്രീ വിരുദ്ധത കൊണ്ടു കുപ്രസിദ്ധമായ ഹരിയാനയിലെ  പുരുഷന്മാരാണ് ഇക്കാര്യത്തില്‍ മുമ്പന്‍. പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്മാരാണ് തൊട്ടു പിന്നില്‍. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. സ്ത്രീകളെ ദുര്‍ബലവിഭാഗമായി കരുതുന്നതിനാലാണ് ഈയൊരു പ്രത്യേക ദിവസം അനുവദിച്ചിരിക്കുന്നത്. ഇതെല്ലാം സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളാണെന്നാണ് ഡല്‍ഹി സെര്‍ച്ച് ഒപ്റ്റിമൈസേഷന്‍ വിദഗ്ധന്‍ പാപിയാ ചക്രവര്‍ത്തിയുടെ അഭിപ്രായം. എന്നാല്‍ സ്ത്രീകള്‍ വര്‍ഷങ്ങളായി വലിയ സഹനങ്ങളാണ് നടത്തുന്നതെന്നും അതിനാല്‍ പുരുഷ ദിനത്തെക്കാള്‍ പ്രാധാന്യം വനിതാ ദിനത്തിന് നല്കണമെന്നും ഒറക്കിള്‍ എഞ്ചിനിയര്‍ അമിത് മിശ്ര പറയുന്നു. നവംബര്‍ 19-നാണ് ലോക പുരുഷ ദിനം ആചരിക്കുന്നത്. ആ ദിവസം സ്ത്രീകള്‍ ലോക വനിതാദിനത്തേക്കുറിച്ച് സേര്‍ച്ച് ചെയ്യുമോ ആവോ.

Related posts