കണ്ടാൽ അറിയിക്കണേ..! യാ​ത്ര​യ്ക്കി​ടെ തൃശൂരിൽ വച്ച് നഷ്ടപ്പെട്ട അച്ഛ​നെ തേ​ടി മ​ക്ക​ൾ; ജാ​ർ​ഖ​ണ്ട് ക​ന​ഹ്പൂ​ർ സ്വ​ദേ​ശി സുസ​ണ്‍ ഏ​ബ്രഹാ​മിനെയാണ്​ കാ​ണാ​താ​യ​ത്

missing-lതൃ​ശൂ​ർ:​ കേ​ര​ള​ത്തി​ൽ ജോ​ലി​ക്കെ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽനി​ന്ന് കാ​ണാ​താ​യ ജാ​ർ​ഖ​ണ്ട് സ്വ​ദേ​ശി​യാ​യ അച്ഛ​നെ തേ​ടി മ​ക്ക​ൾ അ​ല​യു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നാ​ണ് തൃ​ശൂ​ർ കു​റാ​ഞ്ചേ​രി​യി​ൽ വ​ച്ച് എ​റ​ണാ​കു​ള​ത്തുനി​ന്ന് നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്ത ജാ​ർ​ഖ​ണ്ട് പാ​ക്കൂ​ർ ജി​ല്ല​യി​ലെ ക​ന​ഹ്പൂ​ർ സ്വ​ദേ​ശി സുസ​ണ്‍ ഏ​ബ്രഹാ(40)​മിനെ​ കാ​ണാ​താ​യ​ത്. പോ​ലീ​സി​ൽ പ​രാ​തി നല്കി.

കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ ക​രാ​ർ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. ചെ​റി​യ തോ​തി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെതു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ കു​റാ​ഞ്ചേ​രി​യി​ൽ വ​ച്ച് ട്രെ​യി​ൻ സി​ഗ്ന​ൽ കി​ട്ടാ​തെ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് ഇ​റ​ങ്ങി​പ്പോയ​തെ​ന്നു പ​റ​യു​ന്നു. ഷൊ​ർ​ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ പ​രാ​തി ന​ൽ​കി. മ​ക്ക​ളും ബ​ന്ധു​ക്ക​ളും പി​ന്നീ​ട് ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​ന​സി​ക രോ​ഗാ​ശു​പ​ത്രി​കളിലു​മൊ​ക്കെ​യാ​യി അച്ഛനെ തേ​ടി അ​ല​യു​ക​യാ​ണി​പ്പോ​ൾ.

Related posts