ഡി​എ​ന്‍​എ ടെ​സ്റ്റ് ആ​വ​ശ്യ​മി​ല്ല…​മെ​സി​യു​ടെ മ​ക​ന്‍ ത​ന്നെ ! ഡ്രി​ബി​ള്‍ ചെ​യ്ത് ഇ​ടം​കാ​ലു​കൊ​ണ്ട് കി​ണ്ണം​കാ​ച്ചി​യ ഗോ​ള്‍;​വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ല​യ​ണ​ല്‍ മെ​സി പ​ന്തു​മാ​യി ഡ്രി​ബി​ള്‍ ചെ​യ്തു മു​ന്നേ​റു​ന്ന​ത് കാ​ണു​ന്ന​ത് ത​ന്നെ ഒ​രു മ​നോ​ഹാ​രി​ത​യാ​ണ്.

അ​ങ്ങ​നെ ഡ്രി​ബി​ള്‍ ചെ​യ്ത് വി​സ്മ​യ​ക​ര​മാ​യി ഗോ​ള​ടി​ച്ച് മെ​സി ന​മ്മെ പ​ല​വ​ട്ടം അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലി​പ്പോ​ള്‍ മ​റ്റൊ​രു മെ​സി​യു​ടെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

മ​റ്റാ​രു​മ​ല്ല അ​ത്, മെ​സി​യു​ടെ ര​ണ്ടാ​മ​ത്ത മ​ക​ന്‍ മ​ത്തേ​വോ മെ​സി​യാ​ണ് ആ ​താ​രം. മെ​സി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഡ്രി​ബ്ലിം​ഗ് പാ​ട​വ​ത്തോ​ടെ മ​ത്തേ​വോ ഗോ​ള​ടി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

പി​എ​സ്ജി അ​ക്കാ​ദ​മി​യി​ലാ​ണ് മെ​സി​യു​ടെ മ​ക്ക​ളാ​യ തി​യാ​ഗോ​യും മ​ത്തേ​വോ​യും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ മ​ത്തേ​വോ നേ​ടി​യ ഗോ​ളാ​ണ് ഫു​ട്ബോ​ള്‍ ലോ​ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്ന​ത്.

എ​തി​ര്‍​താ​ര​ങ്ങ​ളെ വെ​ട്ടി​ച്ചും ഡ്രി​ബി​ള്‍ ചെ​യ്തും ഇ​ടം കാ​ലു​കൊ​ണ്ട് ഗോ​ള്‍ വ​ല​യി​ലേ​ക്ക് പ​ന്തി​ടു​ക​യാ​ണ് മ​ത്തേ​വോ.

ഗോ​ള്‍ നേ​ടി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ഘോ​ഷ​വും മെ​സി​യു​ടേ​ത് പോ​ലെ ത​ന്നെ. ഇ​രു​കൈ​ക​ളും നീ​ട്ടി​യോ​ടി​യാ​ണ് ആ​റ് വ​യ​സു​കാ​ര​നാ​യ മ​ത്തേ​വോ​യു​ടെ ഗോ​ള്‍ ആ​ഘോ​ഷം.

Related posts

Leave a Comment