പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം! സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ അടിയന്തര നടപടിക്കു നിർദേശം

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ പെ​ണ്‍കു​ട്ടി അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ജ​ന​രോ​ഷം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ചു.

വ​നി​ത​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രാ​തി​യി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച മൂ​ന്ന് പേ​ജു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ അ​റി​യി​ച്ചു.

മാ​ന​ഭം​ഗശ്ര​മം അ​ട​ക്കം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ, അ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ പോ​ർ​ട്ട​ൽ (ഐ​ടി​എ​സ്എ​സ്ഒ) വ​ഴി സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.

വി​വ​രം ല​ഭി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​ന​കം ഇ​ര​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് തേ​ടേ​ണ്ട​തു​മാ​ണ്.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മപ​രാ​തി​ക​ളി​ലെ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment