താരലേലം പൊടിപൊടിക്കുന്നു; സ്‌മൃതി മന്ദാന‌യ്ക്ക് പൊന്നുംവില

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിൽ സ്‌മൃതി മന്ദാന‌യ്ക്ക് പൊന്നുംവില. 3.25 കോടി രൂപയ്ക്കാണ് താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബെെ ഇന്ത്യൻസ് 1.7 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഓസീസ് സൂപ്പർ താരം ആഷ് ഗാര്‍ഡ്‌നറിനെ ഗുജറാത്ത് ജയന്‍റ്സ് ടീമിലെത്തിച്ചു. 3.28 കോടി രൂപയാണ് താരത്തിനായി ഗുജറാത്ത് മുടക്കി‌യത്. ലേലം പുരോഗമിക്കുകയാണ്.

മും​ബൈ ഇ​ന്ത്യ​ന്‍​സ്, ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍, ഗുജറാത്ത് ജയന്‍റ്സ്, ലക്നോ വാരിയേഴ്‌സ് എന്നീ അ​ഞ്ച് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​നു​ണ്ടാ​വു​ക.

ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ൾ അ​ട​ക്കം പ​ര​മാ​വ​ധി 18 ക​ളി​ക്കാ​രെ​യാ​ണ് ഓ​രോ ടീ​മി​നും സ്വ​ന്ത​മാ​ക്കാ​നാ​വു​ക.മാ​ര്‍​ച്ച് നാ​ലി​ന് ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കും.

Related posts

Leave a Comment