വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് കി​രീ​ടം

ന്യൂ​ഡ​ൽ​ഹി: വ​നി​താ പ്രീ​മി​യർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് കി​രീ​ടം. എ​ട്ട് വി​ക്ക​റ്റി​നാ​ണ് ഇ​ന്ന് ന​ട​ന്ന ഫൈ​ന​ലി​ൽ ആ​ർ​സി​ബി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ഉ​യ​ർ​ത്തി​യ 114 എ​ന്ന വി​ജ​യ​ല​ക്ഷ്യം 20 ആം ​ഓ​വ​റി​ൽ മൂ​ന്നു പ​ന്ത് ശേ​ഷി​ക്കെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ബം​ഗ​ളൂ​രു മ​റി​ക​ട​ന്നു.

ആ​ർ​സി​ബി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ കി​രീ​ട​നേ​ട്ട​മാ​ണ് ഇ​ത്. ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ 113 ന് ​ഒ​തു​ക്കാ​ൻ ആ​ർ​സി​ബി​ക്ക് സാ​ധി​ച്ചു. ഡ​ൽ​ഹി​ക്ക് ആ​ദ്യം ന​ല്ല തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ വി​ക്ക​റ്റ് ന​ഷ്ടം നേ​രി​ട്ടു​കൊ​ണ്ടി​രു​ന്നു.

ഓ​പ്പ​ണ​ർ മെ​ഗ് ലാ​നിം​ഗ് 23 റ​ൺ​സും ഷ​ഫാ​ലി വ​ർ​മ്മ നാ​ല് റ​ൺ​സു​മെ​ടു​ത്താ​ണ് ഇ​ന്ന് പു​റ​ത്താ​യ​ത്. പി​ന്നീ​ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. സോ​ഫി മൊ​ലി​നെ​ക്സി​ന്‍റെ മി​ക​ച്ച ബൗ​ളിം​ഗാ​ണ് ഡ​ൽ​ഹി​ക്ക് വി​ന​യാ​യ​ത്. നാ​ല് ഓ​വ​റി​ൽ 20 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൊ​ലി​നെ​ക്സ് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

മ​ല​യാ​ളി താ​രം ആ​ശ​യും മി​ക​ച്ച​ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു. ശ്രെ​യ​ങ്ക പ​ട്ടീ​ൽ നാ​ല് വി​ക്ക​റ്റു​ക​ളും പി​ഴു​തെ​ടു​ത്തു.

Related posts

Leave a Comment