ഒ​രു മെ​ഴു​തി​രി​യു​ടെ നെ​റു​ക​യി​ലെ​രി​യാ​ൻ… ക്രി​സ്മ​സ് ദി​ന​ത്തി​ലെ മെ​ഴു​കു​തി​രി​ക​ളു​ടെ പ്രാ​ധാ​ന്യം ഇതാണ്

ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഒ​ന്നാ​ണ് മെ​ഴു​കു​തി​രി​ക​ള്‍. എ​ന്നാ​ല്‍ മെ​ഴു​കു​തി​രി​ക​ളു​ടെ പ്രാ​ധാ​ന്യ​മെ​ന്താ​ണെ​ന്ന് എ​പ്പോ​ളെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ ?

ബൈ​ബി​ള്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം മ​ധ്യ​കാ​ല​ഘ​ട്ടം​മു​ത​ല്‍​ക്കേ മെ​ഴു​കു​തി​രി​ക​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. യേ​ശു​വി​ന്‍റെ ജ​ന്മ​ദി​ന​ത്തെ അ​നു​സ്മ​രി​ക്കാ​ന്‍ ഒ​രു മാ​ര്‍​ഗ​മാ​യി ആ​ളു​ക​ള്‍ ഈ ​പാ​ര​മ്പ​ര്യം ഇ​ന്നും മു​റു​കെ​പി​ടി​ക്കു​ന്നു. ദൈ​വ​പു​ത്ര​ന്‍ പി​റ​ന്ന പു​ല്‍​തൊ​ഴു​ത്തി​ലേ​ക്ക് രാ​ജാ​ക്ക​ന്മാ​രെ ന​യി​ച്ച ന​ക്ഷ​ത്ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മെ​ഴു​കു​തി​രി​ക​ള്‍ പ്ര​കാ​ശി​ക്കാ​റു​ണ്ട്.

കൊ​ളോ​ണി​യ​ല്‍ കാ​ല​ഘ​ട്ട​ത്തി​ലും മെ​ഴു​കു​തി​രി​ക​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലും ജാ​ല​ക​ങ്ങ​ളി​ല്‍ മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​ച്ചു​വ​യ്ക്കാ​റു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ല​ഭ്യ​മാ​ണ​ന്ന​താ​ണ് ആ ​മെ​ഴു​കു​തി​രി​ക​ള്‍ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. പു​രോ​ഹി​ത​രാ​യ യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഐ​റി​ഷ് ക​ത്തോ​ലി​ക്ക​രും ഇ​പ്ര​കാ​രം ചെ​യ്തി​രു​ന്നു. ഇ​ന്നും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ കൊ​ളോ​ണി​യ​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ലെ ജാ​ല​ക​ങ്ങ​ളി​ല്‍ പ​ഴ​മ​യെ അ​നു​സ്മ​രി​ക്കാ​ന്‍ മെ​ഴു​കു​തി​രി​ക​ള്‍ കൊ​ളു​ത്തി​വ​യ്ക്കാ​റു​ണ്ട്.

ക്രി​സ്തീ​യ വി​ശ്വാ​സ​പ്ര​കാ​രം യേ​ശു ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ണ്. മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​യി​ക്കു​ക​വ​ഴി ഈ ​പ്ര​കാ​ശ​ത്തെ വി​ശ്വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കും ഹൃ​ദ​യ​ത്തി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​തി​ഹ്യ​മു​ണ്ട്. മെ​ഴു​കു​തി​രി​ക​ളു​ടെ പ്ര​കാ​ശം ഇ​രു​ട്ടി​നെ അ​ക​റ്റു​ക​യും പ്ര​ത്യാ​ശ​യു​ടെ​യും ര​ക്ഷ​യു​ടെ​യും സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

മ​ത​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ന​പ്പു​റം മെ​ഴു​കു​തി​രി​ക​ള്‍ വി​ശു​ദ്ധി​യും സ​മാ​ധാ​ന​വും സൃ​ഷ്ടി​ക്കു​ന്നു. സൗ​മ്യ​മാ​യ ഈ ​പ്ര​കാ​ശം മ​ന​സി​നെ ശാ​ന്ത​മാ​ക്കു​ക​യും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വി​ശു​ദ്ധി നി​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment