ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കു മാ​സ്ക് ഇ​ല്ലാ​തെ ഒ​ത്തു​ചേ​രാം; സി​ഡി​സി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ​സ്റ്റ​ർ കാ​ല​ത്തെ കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ക​ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും ല​ഭി​ച്ച​വ​ർ ഒ​ത്തു​ചേ​രു​ന്പോ​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ ഒ​ത്തു​ചേ​രു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്പോ​ൾ ത​ന്നെ വ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഒ​ത്തു​ചേ​രു​ന്ന​തി​ന് യാ​തൊ​രു നി​ബ​ന്ധ​ന​ക​ളു​മി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​വ​ർ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന​തി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ഴി​വ​തും വെ​ർ​ച്ച്വ​ൽ ആ​യി ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സി​ഡി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഈ​സ്റ്റ​ർ ആ​ഘോ​ഷം വീ​ടി​നു പു​റ​ത്ത് സം​ഘ​ടി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ടെ​ക്സ​സി​ൽ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് 19 പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണാ​ധീ​ത​മാ​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment