ന​​​ഴ്സു​​​മാ​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കി! യു​എ​ഇ​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് ജോ​ലി ന​ല്‍​കി വി​പി​എ​സ് ഹെ​ല്‍​ത്ത്കെ​യ​ര്‍

ദു​​​ബാ​​​യ്: തൊ​​​ഴി​​​ല്‍​ത്ത​​​ട്ടി​​​പ്പി​​​നെ തു​​​ട​​​ര്‍​ന്നു യു​​​എ​​​ഇ​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ര്‍​ക്കു ജോ​​​ലി ന​​​ല്‍​കി വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍.

ഒ​​​രു ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ളെ യു​​​എ​​​ഇ​​​യി​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ എ​​​ത്തി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഇ​​​വ​​​ര്‍ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യ​​​തോ​​​ടെ ഇ​​​നി​​​യെ​​​ന്തു ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു ന​​​ഴ്സു​​​മാ​​​ർ.

ഇ​​​തി​​​നി​​​ടെ​​​യാ​​ണു ന​​​ഴ്സു​​​മാ​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കി യു​​​എ​​​ഇ​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ഗ്രൂ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ഇ​​​വ​​​ര്‍​ക്കു കൈ​​ത്താ​​​ങ്ങാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന ന​​​ഴ്സു​​​മാ​​​ര്‍ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ഹ്യു​​​മ​​​ന്‍ റി​​​സോ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ അ​​​യ​​​ച്ചി​​​രു​​​ന്നു.

അ​​​പേ​​​ക്ഷി​​​ച്ച ഇ​​​രു​​​നൂറോ​​​ളം പേ​​​രി​​​ല്‍നി​​​ന്ന് യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഗ്രൂ​​​പ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ചീ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ​​​ര്‍ സ​​​ഞ്ജ​​​യ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഏ​​​റെ​​​നാ​​​ളാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും മ​​​റ്റും മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​വ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ന​​​ല്‍​കി​​​യ​​​ത്.

പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യും മറ്റു ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ല്ലാം സൗ​​​ജ​​​ന്യ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

തു​​​ട​​​ര്‍​ന്ന് 41 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​റി​​​ന് കീ​​​ഴി​​​ലു​​​ള്ള ദു​​​ബാ​​​യ്, ഷാ​​​ര്‍​ജ, അ​​​ബു​​​ദാ​​​ബി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്.

മെ​​​ഡി​​​ക്ക​​​ല്‍ ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ സ​​​ഹാ​​​യി/​​​സ​​​ര്‍​വീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ത​​​ല്‍​ക്കാ​​​ലം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക.

യോ​​​ഗ്യ​​​ത​​​യു​​​ള്ള ട്രെ​​​യി​​​നി ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്‍​കാ​​​ന്‍ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ഷം​​​ഷീ​​​ര്‍ വ​​​യ​​​ലി​​​ല്‍ ഗ്രൂ​​​പ്പി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment