പാ​ല​ക്കാ​ട് സ്വാ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; ഇവര്‍ പരിചയപ്പെട്ടത് നവ മാദ്ധ്യമങ്ങളിലൂടെ…

തു​റ​വൂ​ർ: പാ​ല​ക്കാ​ട് സ്വാ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ അ​ഞ്ച് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി​ക​ളാ​യ പ​തി​നെ​ട്ടു വ​യ​സു​കാ​രാ​യ അ​ഞ്ച് യു​വാ​ക്ക​ൾ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

ന​വ മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.​പാ​ല​ക്കാ​ട് നി​ന്ന് ബ​സ്സി​ൽ തു​റ​വൂ​രി​ൽ വ​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷാ യി​ൽ അ​ന്ധ​കാ​ര​ന​ഴി​യി​ൽ എ​ത്തി​ക്കു​ക​യും ബീ​ച്ചി​ൽ വ​ച്ചും വീ​ടു​ക​ളി​ൽ വ​ച്ചും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.

ര​ണ്ടു ദി​വ​സ​ത്തോ​ളം പെ​ൺ​കു​ട്ടി അ​ന്ധ​കാ​ര​ന​ഴി​യി​ലു​ള്ള കാ​മു​ക​ൻ്റെ വീ​ട്ടി​ൽ താ​മ​സി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ളു​ടെ പേ​രും ഫോ​ൺ ന​മ്പ​രും മാ​ത്ര​മേ പെ​ൺ​കു​ട്ടി ന​ൽ​കി​യി​ട്ടു​ള്ളു.

പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്യ​ഷ​ണം ആ​രം​ഭി​ച്ചു.​പാ​ല​ക്കാ​ട് ചി​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ത്ത​ര​ത്തി​ൽ പ​തി​നൊ​ന്നോ​ളം കേ​സു​ക​ൾ ഈ ​പെ​ൺ​കു​ട്ടി ന​ൽ​കി​യി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു.

Related posts

Leave a Comment