നാടകം അവസാനിപ്പിക്കൂ! ട്രെയിന്‍ അപകടത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒത്തുകൂടിയവരോട് കയര്‍ത്ത്, അവരെ ശാസിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ആളില്ലാ ലെവല്‍ക്രോസില്‍ വാഹനത്തില്‍ ട്രെയിന്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ച സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നോടു പ്രതിഷേധിച്ചവരോടു കയര്‍ത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നാടകം അവസാനിപ്പിക്കൂ എന്ന് കുഷിനഗറില്‍ ഒത്തുകൂടിയ നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാരോടു മുഖ്യമന്ത്രി മൈക്കിലൂടെ വിളിച്ചുപറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാനുള്ള തന്റെ അഭ്യര്‍ഥനകള്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗോരഖ്പുരിന് സമീപം കുഷി നഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചിരുന്നു. എട്ട് വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് അപകടത്തെ അതിജീവിച്ച കുട്ടി മൊഴി നല്‍കിയിരുന്നു.

 

Related posts