ലൗ ​ജി​ഹാ​ദ് അപകടകരം..! കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ലൗ​ജി​ഹാ​ദ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്

യോ​ഗി ആ​ദി​ത്യ​നാ​ഥ്ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ലൗ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ൽ കീ​ച്ചേ​രി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം, ലൗ​ജി​ഹാ​ദ് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​തി​നെ​തി​രേ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ലൗ​ജി​ഹാ​ദ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

കീ​ച്ചേ​രി മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യാ​ണ് ഇ​ന്ന​ത്തെ പ​ദ​യാ​ത്ര. 12 കി​ലോ​മീ​റ്റ​റാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു പു​റ​മെ കേ​ന്ദ്ര​മ​ന്ത്രി ശി​വ​പ്ര​താ​പ് ശു​ക്ല, സു​രേ​ഷ് ഗോ​പി എ​ന്നി​വ​രും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ​ടൊ​പ്പം പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കീ​ച്ചേ​രി​യി​ൽ​നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് പ​യ്യ​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് കു​മാ​റി​ന്‍റെ കീ​ച്ചേ​രി​യി​ലു​ള്ള അ​മ്മ​യു​ടെ വീ​ട് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

പു​തി​യ​തെ​രു നി​ത്യാ​ന​ന്ദ സ്കൂ​ളി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 5.30ന് ​സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥും കേ​ന്ദ്ര​മ​ന്ത്രി ശി​വ​പ്ര​താ​പ് ശു​ക്ല​യും പ്ര​സം​ഗി​ക്കും. ഇ​ന്ന​ല​ത്തെ പ​ദ​യാ​ത്ര​യ്ക്കു ശേ​ഷം മം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ച ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നാ​ളെ തി​രി​ച്ചെ​ത്തും.

മം​ഗ​ളൂ​രു​വി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വി​മാ​ന​മാ​ർ​ഗം എ​ത്തു​ന്ന അ​മി​ത് ഷാ ​അ​വി​ടെ നി​ന്നും റോ​ഡു​മാ​ർ​ഗം മ​ന്പ​റ​ത്ത് എ​ത്തും.മ​മ്പ​റ​ത്തു നി​ന്നാ​രം​ഭി​ച്ച് പി​ണ​റാ​യി വ​ഴി​യു​ള്ള പ​ദ​യാ​ത്ര​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. നാ​ളെ മ​മ്പ​റ​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര പി​ണ​റാ​യി വ​ഴി ത​ല​ശേ​രി​യി​ൽ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ത​ല​ശേ​രി​യി​ൽ പൊ​തു​സ​മാ​പ​നം. ആ​റി​നു പാ​നൂ​രി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കൂ​ത്തു​പ​റ​മ്പി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം അ​വ​സാ​നി​ക്കും.

Related posts