സിനിമ കാണുന്നതിനിടെ തര്‍ക്കംമൂത്തു, ബാഹുബലി ഡാ എന്നലറിക്കൊണ്ട് യുവാവ് തിയറ്റര്‍ തവിടുപൊടിയാക്കി, പുറത്തുകിടന്ന കാറുകള്‍ക്കും രക്ഷയുണ്ടായില്ല, കൊല്ലത്ത് അര്‍ച്ചന തിയറ്ററില്‍ നടന്നത് ഇതൊക്കെ

222സിനിമാ തീയേറ്ററിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് പത്തോളം വാഹനങ്ങളും റസ്‌റ്റോറന്‍റിന്റെ മെയിന്‍ ഗ്ലാസും തീയേറ്ററിന്റെ ഗേറ്റും അടിച്ചു തകര്‍ത്തു. കൊല്ലം അഞ്ചലിലാണ് യുവാവിന്റെ പ്രകടനം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് അഞ്ചല്‍ കാട്ടാമ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കാളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. അര്‍ച്ചന തീയേറ്ററിനു മുന്നില്‍ നിന്നും മുക്കട ജംഗ്ഷന്‍ വരെ 100 മീറ്റര്‍ ദൂരത്തില്‍ റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളുള്‍പ്പടെ പത്തോളം വാഹനങ്ങളാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. സൊസൈറ്റി ജംഗ്ഷനിലെ അര്‍ച്ചന റസ്‌റ്റോറന്‍റിന്റെ ഗ്ലാസും തീയേറ്ററിന്റെ ഗേറ്റും ഇയാള്‍ തകര്‍ത്തു.
theatre_attack_090517
ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിയ്‌ക്കെത്തിയ ഇയാളെ സെക്യുരിറ്റി ജീവനക്കാരന്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ഫസ്റ്റ് ഷോ കണ്ട് വീട്ടിലെത്തിയ ശേഷം കമ്പിവടിയുമായെത്തി അക്രമം നടത്തുകയായിരുന്നു. ബാഹുബലി ഡാ.. ആക്രോശിച്ചുകൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഞ്ചല്‍ എസ്‌ഐ പി.എസ്.രാജേഷ് അറിയിച്ചു.

Related posts