ഛായാചി​ത്രം നൽകുന്നതിനെച്ചൊല്ലി യൂത്തൻമാരുടെ  ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടത്തല്ല്; പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ


പെ​രു​മ്പാ​വൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഛായ​ചി​ത്രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗ്രൂ​പ്പ് തി​രി​ഞ്ഞ് ത​മ്മി​ല​ടിച്ചു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ ആ​ശുപ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ് 23ന് ​പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പെ​രു​മ്പാ​വൂ​ർ സുഭാ​ഷ് മൈ​താ​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​മ്മാ​നി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ഛായ​ചി​ത്രം ആ​ര് സ്റ്റേ​ജി​ൽ ക​യ​റി ന​ൽ​കും എ​ന്ന​തി​ലാ​ണ് ക​ല​ഹ​മു​ണ്ടാ​യ​ത്. മൂ​ന്നു പേ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​നു​വാ​ദം വാ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞ് പ്ര​ശ്‌​നം ഉ​ണ്ടാ​ക്കിയതോടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഛായാ​ചി​ത്രം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യിക്കുക​യാ​യി​രു​ന്നു.

ഇ​തോ​ടെ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തെങ്കിലും നേ​താ​ക്ക​ളും പോ​ലീ​സും ഇ​ട​പെ​ട്ട് ഇത് ഒ​ഴി​വാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നു​ന​യ ച​ർ​ച്ച​യും ന​ട​ന്നു.

എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ക​മ്പി​വ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഇ​രു​ഗ്രൂ​പ്പു​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment