സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം; ഡി​ജി​പി​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​തി

ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ അ​ക്ര​മി​ച്ചെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു കാ​ണി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. ഗൂ​ഢാ​ലോ​ച​ന​യും എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഫോ​ണും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​തി​നി​ടെ സി​പി​എം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​ണെ​ന്ന് കെ​എ​സ് യു ​ആ​രോ​പി​ച്ചു. മ​ന്ത്രി നി​ന്നി​രു​ന്ന​തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തേ​യ്ക്ക് ക​രി​ങ്കൊ​ടി​യു​മാ​യി വ​ന്ന കെ​എ​സ് യു​ക്കാ​ര​നാ​ണ് മ​ന്ത്രി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കെ​എ​സ് യു​ക്കാ​ർ മ​ന്ത്രി​യു​ടെ സ​മീ​പ​ത്തേ​യ്ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള തെ​ന്നും കെ​എ​സ്‌​യു വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment