സൂപ്പർ പോരാട്ടത്തിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, വിൻഡീസിന് ബാറ്റിംഗ്

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പ്രോ​ട്ടീ​സ് നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, വി​ൻ​ഡീ​സ് നി​ര​യി​ൽ ഒ​രു മാ​റ്റ​മു​ണ്ട്. അ​കീ​ൽ ഹൊ​സൈ​നു പ​ക​രം റോ​സ്റ്റ​ൺ ചേ​സ് അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ബ്ര​ണ്ട​ൻ കിം​ഗ്, ഷാ​യ് ഹോ​പ് (ക്യാ​പ്റ്റ​ൻ), ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ, റോ​വ്‌​മാ​ൻ പ​വ​ൽ, ഷെ​ർ​ഫാ​നെ റു​ഥ​ർ​ഫോ​ർ​ഡ്, റോ​സ്റ്റ​ൺ ചേ​സ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ജേ​സ​ൺ ഹോ​ൾ​ഡ​ർ, മാ​ത്യു ഫോ​ർ​ഡ്, ഗു​ഡാ​കേ​ഷ് മോ​ട്ടി, ഷ​മാ​ർ ജോ​സ​ഫ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൺ ഡി ​കോ​ക്ക്, റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ, ഡെ​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്, ക​ഗീ​സോ റ​ബാ​ഡ, ലും​ഗി എ​ൻ​ഗി​ഡി.

അ​തേ​സ​മ​യം, സൂ​പ്പ​ർ എ​ട്ട്റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് വ​മ്പ​ൻ തോ​ൽ​വി വ​ഴ​ങ്ങി​യ ഇ​ന്ത്യ​യ്ക്കും ഈ ​മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക വെ​സ്റ്റി​ൻ​ഡീ​സി​നെ തോ​ൽ​പി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ സെ​മി​യി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​കും.

ഇ​ന്ത്യ ഇ​നി​യു​ള്ള സിം​ബാ​ബ്‍​വെ, വെ​സ്റ്റി​ൻ​ഡീ​സ് ടീ​മു​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചാ​ൽ സ​മ്മ​ർ​ദ​ങ്ങ​ളേ​തു​മി​ല്ലാ​തെ സെ​മി ഫൈ​ന​ൽ ക​ളി​ക്കാം. ദ​ക്ഷി​ണാ​ഫ്രി​ക്ക ശേ​ഷി​ക്കു​ന്ന ര​ണ്ടു ക​ളി​ക​ളും ജ​യി​ച്ചാ​ൽ, ഇ​ന്ത്യ​യ്ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും സെ​മി ഉ​റ​പ്പി​ക്കാം.

എ​ന്നാ​ൽ വി​ൻ​ഡീ​സി​നോ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​റ്റാ​ൽ, വെ​സ്റ്റി​ൻ​ഡീ​സി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഇ​ന്ത്യ​യ്ക്കും നാ​ലു പോ​യി​ന്‍റാ​കും. അ​പ്പോ​ൾ നെ​റ്റ് റ​ൺ​റേ​റ്റ് അ​നു​സ​രി​ച്ചാ​കും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രെ തീ​രു​മാ​നി​ക്കു​ക.

Related posts

Leave a Comment